Powered By Blogger

Monday, October 12, 2009

കലണ്ടര്‍‍ [ 2009 ] സിസിലി



“ചിറകാര്‍ന്ന മൌനം ചിരിയില്‍ ഒതുങ്ങി

ചിത്രം: കലണ്ടര്‍ [ 2009 ] മഹേഷ്
രചന: അനില്‍ പനച്ചൂരാന്‍
സംഗീതം: അഫ്സല്‍ യൂസുഫ്

പാടിയതു: സിസിലി/ യേശുദാസ്
ചിറകാര്‍ന്ന മോഹം ചിരിയില്‍ ഒതുങ്ങി
മനസ്സമ്മതം നീ നിധിയാലെ ഓതി
കളിവാക്കു ചൊല്ലി കരളിന്റെയുള്ളില്‍
ഒരുപാടു നാളായ് ഇതിയാനുമുണ്ടേ
തിങ്കള്‍ തുളുമ്പും അഴകിന്‍ തടങ്ങളില്‍
വിരലോടിയാല്‍ നീവിടരും കല്‍ഹാരം...[ ചിറ‍കാര്‍ന്ന...

ഹൃദയം കവര്‍ന്നു അഴകുള്ള നാളം
ശാരോന്‍ കിനാവിലെ മാതളം പൂത്തു
പ്രേമം പകര്‍ന്നു അഭിഷേക തൈലം
സീയോന്‍ തടങ്ങളില്‍ സൌരഭ്യമാര്‍ന്നു
എന്‍ ശ്വാസ വേഗം അളകങ്ങളാടി
അധരം കവര്‍ന്നു മാധുര്യ തീര്ത്ഥം..[ ചിറകാര്‍ന്ന

ഫറവോന്റെ തേരില്‍ പെണ്‍കുതിരയെന്നു
ശലൊമോന്റെ ഗീതികള്‍ വാഴ്തുന്നു നിന്നെ
ശരപൊളി മാല്യം‍ അണിയിച്ചു മാറില്‍
അതു നിന്‍ വിരല്പൂ നോവിച്ചു എന്നെ
നിന്നില്‍ ഞാനെന്നെ പകരുന്ന നേരം
അനുരാഗ മന്നാ ഉതിരുന്നു മണ്ണില്‍.. [ ചിറകാര്‍ന്ന...




വിഡിിയോ

No comments: