Saturday, November 7, 2009
നക്ഷത്രങ്ങള്‍ പറയാതിരുന്നതു [ 2001 ] ചിത്ര
കുക്കൂ കുക്കൂ കുയിലേ എന്റെ കൈ നോക്കുമോ
ചിത്രം: നക്ഷത്രങ്ങള്‍ പറയാതിരുന്നതു [ 2001 ]സി.എസ്. സുധേഷ്
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാര
പാടിയതു: ചിത്ര
കുക്കൂ കുക്കൂ കുയിലേ എന്റെ കൈ നോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ?
അവന്‍ ആരെന്നു ചൊല്ലുമോ നീ ചൊല്ലുമോ
അനുരാഗ രാജയോഗമൊന്നു നീ ഓതുമോ നീ പാടുമോ...
കണ്ണുകള്‍ കഥ പറഞ്ഞാല്‍ എന്തു തോന്നുമോ
പാതി മറഞ്ഞെന്നെ കണ്ടാല്‍ എന്തു തോന്നുമോ
മുന്നില്‍ നിന്നു പുഞ്ചിരിച്ചാല്‍ എന്തു തോന്നുമോ
മെല്ലെ ഒന്നു ചേര്ന്നു നിന്നാല്‍ എന്തു തോന്നുമോ
അവന്‍ ഒന്നു മിണ്ടുമെങ്കില്‍ കൊതി തീരുമെന്റെ മോഹം
സുഖ മഴയെ ഞാന്‍ രോമാഞ്ചമാകും...
ജാതി മല്ലി പൂവേ നീയൊരു ചെണ്ടു നല്‍കുമോ
മഴവില്‍ തോഴീ നീ ഒരു കോടി നല്‍കുമോ
നാലു മണി കാറ്റെ നീ ഒരു ചെമ്പട മേളം നല്‍കുമോ
പൊന്മാന തുമ്പീ നീയൊരു താലി നല്‍കുമോ
ഒരു മന്ത്ര കോടി വേണം കണിമുല്ലപ്പന്തല്‍ വേണം
സ്വരരാഗ ധാര വേണം മലര്‍ മോഹ ശയ്യ വേണം
ഇനി എന്റെ രാവുകളില്‍ ചന്ദ്രിക വേണം...
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment