
പവിഴം പോല്‍ പവിഴാധരം പോല്‍.....
ചിത്രം; നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ [ 1986 ] പത്മരാജന്‍
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ ജെ യേശുദാസ്
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
പുതു ശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൗരഭമോ പകരുന്നൂ
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ
കതിര്‍ പാല്‍ മണികള്‍ കനമാര്‍ന്നതില്ലേ
മദ കൂജനമാര്‍ന്നിണപ്രാക്കളില്ലേ.... (മാതളങ്ങള്‍..)
പുലര്‍ വേളകളില്‍ വയലേലകളില്‍
കണി കണ്ടു വരാം കുളിര്‍ ചൂടി വരാം
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
നിന്നനുരാഗമിതെന്‍ സിരയില്‍
സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിന്‍ കുളിര്‍മാറില്‍ സഖീ (നിന്നനുരാഗ .. )
തരളാര്‍ദ്രമിതാ തല ചായ്കുകയായ്
വരൂ സുന്ദരി എന്‍ മലര്‍ ശയ്യയിതില്‍
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
പുതു ശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൗരഭമോ പകരുന്നൂ (പവിഴം പോല്‍...)
പവിഴം പോല്‍ പവിഴാധരം പോല്‍....
പനിനീര്‍... പൊന്മുകുളം പോല്‍......
ഇവിടെ
No comments:
Post a Comment