Powered By Blogger
Showing posts with label മാനത്തെ കൊട്ടാരം 1994 എം.ജി. ശ്രീകുമാര്‍...ചിത്ര. Show all posts
Showing posts with label മാനത്തെ കൊട്ടാരം 1994 എം.ജി. ശ്രീകുമാര്‍...ചിത്ര. Show all posts

Wednesday, September 23, 2009

മാനത്തെ കൊട്ടാരം [ 1994 ] എം.ജി. ശ്രീകുമാര്‍ & ചിത്ര

“പൂനിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികള്‍



ചിത്രം: മാനത്തെ കൊട്ടാരം [ 1994 ] സുനില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബേണി ഇഗ്നേഷ്യസ്

പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര

പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികള്‍ കോര്‍ക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
ഇതളിതളായ് എന്നുള്ളില്‍ പതിയെ
വിടര്‍ന്നൊരു ഭാവുകമരുളാം ( പൂനിലാ...)

ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതക മഞ്ജിമയണിയും (ഇമ്പം..)
ആതിരപൊന്‍ നക്ഷത്രം പൂവിതള്‍കുറി ചാര്‍ത്തുമ്പോള്‍
അരികെ കനവിന്‍ തേരിറങ്ങുമ്പോള്‍
പടരും പരാഗ സൌരഭം പകരം
തരും സ്വരം ഒന്നിനി പാടാം ( പൂനിലാ...)

ഓരോ വസന്തരാവും പനിനീരണിഞ്ഞു നില്‍ക്കും
ഓരോ നിനവും നിറപറയോടെ നിന്‍ കിളിവാതിലിലണയും (2)
കാല്‍ചിലമ്പു കിലുങ്ങുമ്പോള്‍
കൈവള ചിരി ചിന്നുമ്പോള്‍
കണികണ്ടുണരാന്‍ നീയൊരുങ്ങുമ്പോള്‍
പറയാന്‍ മറന്ന വാക്കുകള്‍
പകരം തരും ലയം പതിയെ പാടാം (പൂനിലാ...)


ഇവിടെ



ഇവിടെ ചിത്ര