Powered By Blogger

Wednesday, September 23, 2009

അയ്ത്തം [ 1987 ] യേശുദാസ്

“ഒരു വാക്കില്‍ ഒരു നോക്കില്‍ എല്ലം ഒതുക്കി വിട പറയൂ

ചിത്രം: അയിത്തം [ 1987 ] വേണു നാഗവള്ളീ
രചന: ഓ. എന്‍. വി.കുറുപ്പ്
സംഗീതം: എം.ജി.രാധാകൃഷ്ണന്‍

പാടിയതു: കെ.ജെ. യേശുദാസ്

ഒരു വാക്കില്‍ ഒരു നോക്കില്‍
…എല്ലാമൊതുക്കി…
വിടപറയൂ… ഇനീ .. …..വിടപറയൂ……
ഒരുമിച്ചു ചേരും നാം … ഇനിയുമെന്നാശിച്ചു….
വിടപറയൂ ഇനീ…വിടപറയൂ‍.…(2) (ഒരുമിച്ചു..)

കതിര്‍മുഖമാകെത്തുടുത്തൂ…
ബാഷ്പകണികകള്‍‍ മിഴിയില്‍ത്തുളുമ്പീ
പൊന്നുപോലുരുകുന്ന സായം സന്ധ്യയും…
ഒന്നും പറയാതെ യാത്രയായി…
മൌനത്തിലൊതുങ്ങാത്തഭാവമുണ്ടോ…
ഭാവഗീതമുണ്ടോ…മൊഴികളുണ്ടോ… (ഒരുമിച്ചു..)

ഒടുവിലെ പൂച്ചെണ്ടും നീര്‍ത്തി…
മെല്ലെ വിടപറയുന്നൂ വസന്തം…
ആടും ചിലമ്പില്‍ നിന്നടരും മുത്തിലും…
വാടിക്കൊഴിയും ഇലയ്കും…മൌനം…
മൌനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ…
നാദവും..നാദത്തിന്‍ പൊരുളുമുണ്ടോ..
രാഗവും താളവും ലയവുമുണ്ടോ…
നാദവും ഗീതവും പൊരുളുമുണ്ടോ… [ ഒരുമിച്ചു...

No comments: