Powered By Blogger
Showing posts with label രക്തം 1981 യേശുദാസ്. Show all posts
Showing posts with label രക്തം 1981 യേശുദാസ്. Show all posts

Wednesday, September 23, 2009

രക്തം ( 1981 ) യേശുദാസ്

“സുഖം ഒരു ഗ്രീഷ്‌മമിറങ്ങിയ ഭൂവിന്‍ നിഴല്‍ മാത്രം‍


ചിത്രം: രക്തം [ 1981 ] ജോഷി
രചന: ആര്‍ കെ ദാമോദരന്‍
സംഗീതം: ജോണ്‍സണ്‍

പാടിയതു: കെ ജെ യേശുദാസ്

സുഖം ഒരു ഗ്രീഷ്‌മമിറങ്ങിയ-
ഭൂവില്‍ നിഴല്‍ മാത്രം...
മനം അതു തേടി നടന്നൊരു
ഭ്രാന്തന്‍ പ്രതിഭാസം...

(സുഖം...)

കദനങ്ങള്‍തന്‍ കടന്നല്‍ക്കൂട്ടില്‍
വദനം കാട്ടീ എന്‍ മോഹം
നോവിന്‍‍ പൂവായ് എന്നില്‍ വിടര്‍ന്നു
നയനം തുളുമ്പും സ്വപ്‌നങ്ങള്‍...

(സുഖം...)

സത്യമിവിടെ ശരശയ്യകളില്‍
നിത്യം തല്‌പം തിരയുമ്പോള്‍
മനഃസാക്ഷികളില്‍ പൊയ്‌മുഖം ചാര്‍ത്തി
മനുഷ്യന്‍ മാത്രം ചിരിക്കുന്നു ഹഹഹ

(സുഖം...)



ഇവിടെ