Tuesday, November 10, 2009
ഉള്ളടക്കം [ 1991 ] ചിത്ര [ യേശുദാസ്]
പാതിരാ മഴയേതോ
ചിത്രം: ഉള്ളടക്കം [ 1991 ] കമല്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു:കെ എസ് ചിത്ര [ യേശുദാസ്]
പാതിരാമഴ ഏതോ ഹംസഗീതം പാടി
വീണ പൂവിതളെങ്ങോ പിന്‍നിലാവില്‍ അലിഞ്ഞു
നീലവാര്‍മുകില്‍ ഓരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴ ഏതോ ഹംസഗീതം പാടി
കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം
പിന്നില്‍ ഉലയും വ്യാമോഹ ജ്വാല ആളുകയായ്
*എന്റെ ലോകം - നീ മറന്നോ (൨)
*ഓര്‍മ്മ പോലും മാഞ്ഞു പോകുവത് എന്തേ
പാതിരാമഴ ഏതോ ഹംസഗീതം പാടി
ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
*ഏകയായ് നീ - പോയതെവിടെ (൨)
*ഓര്‍മ്മ പോലും മാഞ്ഞു പോകുവത് എന്തേ
പാതിരാമഴ ഏതോ ഹംസഗീതം പാടി
വീണ പൂവിതളെങ്ങോ പിന്‍നിലാവില്‍ അലിഞ്ഞു
നീലവാര്‍മുകില്‍ ഓരം ചന്ദ്രഹൃദയം തേങ്ങി
ഉം . . . . . . . . . . . . . . . . . . . . . . . . . .
വിഡിയോ
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment