Powered By Blogger

Tuesday, November 10, 2009

ജാതകം [ 1989 ] യേശുദാസ്



പുളിയിലകരയോളം

ചിത്രം ജാതകം [ 1989 ] സുരേഷ് ഉണ്ണിത്താന്‍
രചന: ഒ.എന്‍.വി.കുറുപ്പ്
സംഗീതം ആര്‍.സോമശേഖരന്‍‍

പാടിയതു: കെ.ജെ.യേശുദാസ്

പുളിയിലക്കരയോലും പുടവചുറ്റി
കുളുര്‍ ചന്ദന തൊടുകുറി ചാര്‍ത്തി…
നാഗഫണത്തിരുമുടിയില്‍
പത്മരാഗ മനോഞ്ജമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂ‍ൂ‍ൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)

പട്ടുടുത്തെത്തുന്ന പൌര്‍ണ്ണമിയായ്
എന്നെ തൊട്ടുണര്‍ത്തും പുലര്‍ വേളയായ്
മായാത്ത സൌവര്‍ണ്ണ സന്ധ്യയായ്
നീയെന്‍ മാറില്‍ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂ‍ൂ‍ൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)

മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസിന്‍ മണികിലുക്കം
തേകിപ്പകര്‍ന്നപ്പോള്‍ തേന്മൊഴികള്‍
നീയെന്‍ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂ‍ൂ‍ൂ …ഞാന്‍ വിസ്മയലോലനായ് നിന്നൂ (പുളിയില…)


വിഡിയോ


ഇവിടെ

No comments: