“തുമ്പിപ്പെണ്ണേ വാ വാ. തുമ്പചോട്ടില്‍ വാ വാ
ചിത്രം: ധ്രുവം [1993] ജോഷി
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: കെ ജെ യേശുദാസ്,കെ എസ് ചിത്ര
ആ. ആ..
തുമ്പിപ്പെണ്ണെ വാ വാ തുമ്പച്ചോട്ടില്‍ വാ വാ (3)
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
(തുമ്പിപ്പെണ്ണേ)
ആ.. ആ..
കനവിനിരുന്നാടീടാനായ് കരളില്‍ പൊന്നൂയല്‍ തീര്‍പ്പൂ
കുറുമൊഴിമുല്ലപ്പൂത്തോപ്പില്‍ അവനേയും കാത്തുഞാന്‍ നിന്നു
പൊന്നും തരിവള മിന്നുപുടവയുമൊന്നും ഇല്ലാഞ്ഞോ
എന്തെന്‍പ്രിയതമനൊന്നെന്‍മുന്നിലിന്നും വന്നില്ല
പൊന്നും തരിവള മിന്നുപുടവയുമൊന്നും അണിയേണ്ടാ
കള്ളിപ്പെണ്ണേ നീതന്നേയൊരു തങ്കക്കുടമല്ലോ..
കരളില്‍ വിടരും മോഹത്തില്‍ ഒരു പൂമതി പൂന്തേന്‍ മതി
(തുമ്പിപ്പെണ്ണേ)
കനകനിലാവന്റെ കായലില്‍ കടവില്‍ കുടമുല്ലപൂക്കും
പുവനയമിഴിയാളെ കൊണ്ടുപോരാന്‍
പനിമതിപൊന്‍തേരും പോകും
പൊന്നും പവിഴക്കല്ലുംകൊണ്ടൊരു പൊന്മാളിക തീര്‍ക്കാം
കന്നിപ്പെണ്ണിനെ മിന്നുംകെട്ടികൊണ്ടെയിരുത്തിക്കാം
കണ്ണീര്‍മഴയില്‍നനഞ്ഞുവിരിഞ്ഞൊരു കന്നിയിളംപൂഞാന്‍
ഒന്നും വേണ്ടാ നീയുണ്ടെങ്കില്‍ പൊന്നിന്‍കൊടിപോരും
കണ്ണും കരളും കനവുകളും നീയല്ലയോ നിനക്കല്ലയോ
തുമ്പിപ്പെണ്ണെ വാ വാ തുമ്പച്ചോട്ടില്‍ വാ വാ (3)
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
നീ വാ..
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ..
Showing posts with label ധ്രുവം 1993 യേശുദാസ്...ചിത്ര. Show all posts
Showing posts with label ധ്രുവം 1993 യേശുദാസ്...ചിത്ര. Show all posts
Tuesday, August 11, 2009
Subscribe to:
Posts (Atom)