കരളേ നിന്‍ കൈ പിടിച്ചാല്‍
ചിത്രം: ദേവദൂതന്‍
രചന; കൈതപ്രം
സംഗീതം: വിദ്യാസാഗര്‍
പാടിയതു: യേശുദാസ്, പ്രീത
കരളേ നിന്‍ കൈ പിടിച്ചാല്‍ കടലോളം വെണ്ണിലാവ്
ഉള്‍ക്കണ്ണിന്‍ കാഴ്കയില്‍ നീ കുറുകുന്നൊരു വെണ്‍പിറാവ്
മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി
കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ)
എന്‍റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ്
വീണ്ടുമെന്നു നീ പോയ്‌വരും..............................
ഇനി വരും വസന്തരാവില്‍ നിന്‍റെ സ്നേഹജന്മമാകെ
സ്വന്തമാക്കുവാന്‍ ഞാന്‍ വരും.........................
ചിറകുണരാ പെണ്‍പിറാവായ് ഞാനിവിടെ കാത്തുനില്‍ക്കാം
മഴവില്ലിന്‍ പൂഞ്ചിറകില്‍ ഞാന്‍ അരികത്തായ് ഓടിയെത്താം
ഇനി വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ സ്വരം
അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)
മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ
അരികിലിന്നു നീയില്ലയോ..........................
എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാന്‍
കദനപൂര്‍ണ്ണമെന്‍ വാക്കുകള്‍....................
നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ
നീ അണയും രാവുതേടി ഞാനിവിടെ കാത്തുനില്‍ക്കാം
പോയ് വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ മനം
Tuesday, August 11, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment