Showing posts with label ഡെയിസി.[1988]. യേശുദാസ്.. Show all posts
Showing posts with label ഡെയിസി.[1988]. യേശുദാസ്.. Show all posts
Monday, July 13, 2009
ഡെയിസി..[1988] ..യേശുദാസ്
“ഓര്‍മ്മ തന്‍ വാസന്ത....
ചിത്ര, : ഡെയിസി
രചന: പി ഭാസ്ക്കരന്‍
സംഗീതം: ശ്യാം
പാടിയതു: യേശുദാസ് കെ ജെ
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)
എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രം
വ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍
(ഓര്‍മ്മതന്‍)
കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞു പിന്നെ ഞാനെന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)
Subscribe to:
Posts (Atom)