“രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനി
ചിത്രം: ഡെയ്‌സി [1988]
രചന: പി. ഭാസ്കരന്‍
സംഗീതം: ശ്യാം
പാടിയതു: ചിത്ര
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനി...
രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ... [രാപ്പാടി...]
ദൂരെ നീലാംബരം കേള്‍ക്കുന്നിതാ കാവ്യം
ഏതോ പ്രേമോത്സവം തേടുന്നു പാരാകവേ...
ഗാനം തന്‍ ചുണ്ടിലും മൂളുന്നു പൂന്തെന്നല്‍
ഞാനും ആനന്ദത്താല്‍ തീര്‍ക്കുന്നു സല്‍കാവ്യം...
മൂകം പൂവാടിയെ മൂടും നിലാവൊളി
ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം... [രാപ്പാടി...]
സ്നേഹം പൂചൂടുമ്പോള്‍ പാടുന്നു ഞാന്‍ ഗാനം
കണ്ണീര്‍ തൂകുമ്പോഴും തീര്‍ക്കുന്നു ഞാന്‍ കാവ്യം...
ആഴിതീരത്തിനായ് മൂളുന്നു താരാട്ടുകള്‍
മിന്നല്‍ മണിനൂപുരം ചാര്‍ത്തുന്ന കാല്‍ത്തളിരില്‍...
ആശനിരാശകള്‍ ആടും അരങ്ങിതില്‍
പാടുവാന്‍ എഴുതുമിവള്‍
പുതിയ ഗാഥകള്‍ പാരിന്നായ്... [രാപ്പാടികള്‍...
Thursday, July 23, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment