Powered By Blogger
Showing posts with label ധെയിസി 1988....ചിത്ര. Show all posts
Showing posts with label ധെയിസി 1988....ചിത്ര. Show all posts

Thursday, July 23, 2009

ഡെയിസി (1988)..... ചിത്ര

“രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനി


ചിത്രം: ഡെയ്‌സി [1988]
രചന: പി. ഭാസ്കരന്‍
സംഗീതം: ശ്യാം

പാടിയതു: ചിത്ര

രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനി...
രാഗാ‍ര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ... [രാപ്പാടി...]

ദൂരെ നീലാംബരം കേള്‍ക്കുന്നിതാ കാവ്യം
ഏതോ പ്രേമോത്സവം തേടുന്നു പാരാകവേ...
ഗാനം തന്‍ ചുണ്ടിലും മൂളുന്നു പൂന്തെന്നല്‍
ഞാനും ആനന്ദത്താ‍ല്‍ തീര്‍ക്കുന്നു സല്‍കാവ്യം...
മൂകം പൂവാടിയെ മൂടും നിലാവൊളി
ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം... [രാപ്പാടി...]

സ്നേഹം പൂചൂടുമ്പോള്‍ പാടുന്നു ഞാന്‍ ഗാനം
കണ്ണീര്‍ തൂകുമ്പോഴും തീര്‍ക്കുന്നു ഞാന്‍ കാവ്യം...
ആഴിതീരത്തിനായ് മൂളുന്നു താരാട്ടുകള്‍
മിന്നല്‍ മണിനൂപുരം ചാര്‍ത്തുന്ന കാല്‍ത്തളിരില്‍...
ആശനിരാശകള്‍ ആടും അരങ്ങിതില്‍
പാടുവാന്‍ എഴുതുമിവള്‍
പുതിയ ഗാഥകള്‍ പാരിന്നായ്... [രാപ്പാടികള്‍...