“ചന്ദനപ്പല്ലക്കില്‍ വീട് കാണാന്‍ വന്ന”
ചിത്രം: പാലാട്ട് കോമന്‍ [1962]
രചന: വയലാര്‍
സംഗീതം: ബാബുരാജ്
പാടിയതു: എ എം രാജ & പി സുശീല
ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന
ഗന്ധര്‍വ രാജകുമാരാ
പഞ്ചമിചന്ദ്രിക പെറ്റു വളര്‍ത്തിയ അപ്സര രാജകുമാരീ
പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പോള്‍
പൂവാങ്കുറുന്നില ചൂടേണം
പാതിരാപൂവിന്റെ പനിനീര്‍ പന്തലില്‍
പാലയ്ക്കാ മോതിരം മാറേണം
തങ്ക തംബുരു മീട്ടുക മീട്ടുക
ഗന്ധര്‍വ്വ രാജകുമാരാ..ഓ...
അപ്സര രാജകുമാരീ.... (ചന്ദന...)
അല്ലിപ്പൂങ്കാവിലെ ആവണിപലകയില്‍
അഷ്ട മംഗല്യമൊരുക്കാം ഞാന്‍
ദശപുഷ്പം ചൂടിക്കാം തിരു മധുരം നേദിക്കാം
താമരമാലയിടീക്കാം ഞാന്‍ (ചന്ദന..)
ഒരു നേരമെങ്കിലും ഒന്നിച്ചിരിക്കേണം
ഓരോ മോഹവും പൂക്കേണം
പൂക്കും മോഹത്തിന്‍ കിങ്ങിണി ചില്ലയില്‍
പാട്ടും പാടിയുറങ്ങേണം (ചന്ദന പല്ലക്കില്‍....
Thursday, July 23, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment