“
ആദ്യ ചുംബനത്തില്‍...
ചിത്രം : സ്വന്തം ശാരിക [1984]
രചന: പി ഭാസ്കരന്‍
സംഗീതം: കണ്ണൂര്‍ രാജന്‍
പാട്യതു: യേശുദാസ്/ ജാനകി.
ആദ്യ ചുംബനത്തില്‍ എന്റെ അമൃത ചുംബനത്തില്‍
ഒഴുകി ആത്മാവില്‍ ദിവ്യ പ്രേമ സംഗീതം
പല്ലവി ഞാനായ് സഖീ, അനുപല്ലവി നീ കാമിനീ
രണ്ടു ഹൃദയ സ്പന്ദനം നവ താളമായാ ഗീതയില്‍
പുതിയ രാഗ ഭാവ ലയങ്ങള്‍ പുളകമായി ജീവനില്‍
മദകരമാമൊരു മധുരിമ തന്‍ മധു ലഹരിയില്‍ മുഴുകി നാം
കാല വീഥിയില്‍ പൂത്തു നിന്നൊരു
സ്വപ്ന തരുവിന്‍ ഛായയില്‍ നീല വാനില്‍ നിന്നിറങ്ങിയ
ദേവനന്ദന ശാരിക ഇണയുമൊത്തു കൂടു കെട്ടി
മൃദുപവനിലൊഴുകുന്നു അവരുടെ സുരഗീതം.
ഈ മരുഭൂവില്‍ പൂമരമെവിടെ, കുയിലേ കൂടെവിടെ?
നിഴലേകാനെന്‍ പാഴ് തടി മാത്രം
വിഫലം സ്വപ്നം കാണുന്നു.
മേലേ കനല്‍ മഴ തൂവും താഴെ കാനല്‍ നീര്‍ മാത്രം
തണലില്ലാത്തൊരു മണല്‍ മാത്രം.
Showing posts with label സ്വന്തം ശാരിക.. യേശുദാസ്/ജാനകി... Show all posts
Showing posts with label സ്വന്തം ശാരിക.. യേശുദാസ്/ജാനകി... Show all posts
Sunday, July 12, 2009
Subscribe to:
Posts (Atom)