"ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ
ചിത്രം: യുവജനോത്സവം 1986
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് കെ ജെ
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു (2)
ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനുസെന്നപോലെ
(ഇന്നുമെന്റെ)
സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍
തെന്നല്‍ക്കൈ ചേര്‍ത്തുവയ്ക്കും പൂക്കുന്ന പൊന്‍പണംപോല്‍
നിന്‍ പ്രണയപ്പൂവണിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി
എന്നനുരാഗ പൂത്തുമ്പികള് നിന്നധരം തേടിവരും
(ഇന്നുമെന്റെ)
ഈവഴിയിലിഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോള്‍
നീയരികിലില്ലയെങ്കില്‍ എന്തുനിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ
(ഇന്നുമെന്റെ
Showing posts with label യുവജനോത്സവം 1986....യേശുദാസ്. Show all posts
Showing posts with label യുവജനോത്സവം 1986....യേശുദാസ്. Show all posts
Thursday, July 16, 2009
Subscribe to:
Posts (Atom)


