“മെല്ലെ മെല്ലെ മുഖപടം
ചിത്രം: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം [1987]
രചന: ഒ എന്‍ വി കുറുപ്പ്
സങീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ് കെ ജെ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
അല്ലിയാമ്പല്‍പ്പൂവിനെ തൊട്ടുണര്‍ത്തീ
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
(മെല്ലെ മെല്ലെ)
ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞൊരീണം
ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2)
ആയപ്പെണ്‍ കിടാവേ നിന്‍ പാല്‍ക്കുടം-
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
(മെല്ലെ മെല്ലെ)
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതില്‍പ്പഴുതിലൂടൊഴുകി വന്നൂ (2)
ആരാരുമറിയാത്തൊരാത്മാവിന്‍ തുടിപ്പു-
പോലാലോലം ആനന്ദ നൃത്തമാര്‍ന്നു
ആലോലം ആനന്ദ നൃത്തമാര്‍ന്നു
(മെല്ലെ മെല്ലെ
Friday, July 24, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment