“ആത്മാവിന്‍ പുസ്തകത്താളില്‍
ചിത്രം: മഴയെത്തും മുന്‍പേ [1995] കമല്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് കെ ജെ,ചിത്ര കെ എസ്
ആത്മാവിന്‍ പുസ്‌തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടിയുടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്‌മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകള്‍ ഇടറിവീണു
(ആത്മാവിന്‍ ..)
കഥയറിയാതിന്നു സൂര്യന്‍
സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
(ആത്മാവിന്‍ ..)
നന്ദനവനിയിലെ ഗായകന്‍
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം ...
(ആത്മാവിന്‍ ..)
Friday, July 24, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment