“നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും
ചിത്രം: അംഗീകാരം[1977]
രചന: ബിച്ചു തിരുമല
സംഗീതം: എ റ്റി ഉമ്മര്‍
പാടിയതു: യേശുദാസ്
നീലജലാശയത്തില്‍ ഹംസങ്ങള്‍നീരാടും പൂങ്കുളത്തില്‍..
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു...
നീലജലാശയത്തില്‍....
ഹൃദയം പൂമ്പൊയ്കയായി.. ഹംസങ്ങള്‍ സ്വപ്നങ്ങളായി....
ആയിരമായിരം അഭിലാഷങ്ങള്‍ തെളിനീര്‍ക്കുമിളകളായി..
അവയുടെ ലാളനം ഏറ്റുമയങ്ങും നീയൊരു താമരയായി..
നീലത്താമരയായി.......
(നീലജലാശയത്തില്‍...)
നിമിഷം വാചാലമായി.. ജന്മങ്ങള്‍ സഫലങ്ങളായി...
നിന്നിലുമെന്നിലും ഉള്‍പ്രേരണകള്‍ ഉത്സവമത്സരമാടി..
നിശയുടെനീലിമ നമ്മുടെമുന്നില്‍ നീര്‍ത്തിയ കമ്പളമായി..
ആദ്യസമാഗമമായി.....
(നീലജലാശയത്തില്‍...)
Friday, July 24, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment