ചിത്രം: പ്രണയവര്‍ണ്ണങ്ങള്‍ [1998] സിബി മലയില്‍
താരനിര: സുരേഷ് ഗോപി, ബിജു മേനോൻ, മഞു വാര്യർ, ദിവ്യാ ഉണ്ണി, കരമൻ
ജനാർദ്ധനൻ നായർ, പല്ലിശ്ശേരി ജൊസ്....
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: കെ.ജെ.യേശുദാസ് / കെ.എസ്.ചിത്ര
ആരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയില്‍...
ഏതോ മിഴി നീരിന്‍ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടേ ഇടറും മനമോടേ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ
ഇന്നാരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയിൽ...(ആരോ…)
വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണ്ണ രാജി മീട്ടും വസന്തം വർഷ ശോകമായി
നിന്റെയാര്‍ദ്ര ഹൃദയം തൂവല്‍ ചില്ലൊടിഞ്ഞ പടമായ്(2)
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ക്കിളിയായ് നീ
(ആരോ...)
പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ് കാത്തുനില്‍പ്പതാരേ
നിന്റെ മോഹ ശകലം പീലിച്ചിറകൊടിഞ്ഞ ശലഭം(2)
മനസില്‍ മെനഞ്ഞു മഴവില്ലു മായ്ക്കുമൊരു പാവം
കണ്ണീര്‍ മുകിലായ് നീ..( ആരോ
2. പാടിയതു: സുജാത / യേശുദാസ്
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ
പുലരിതന്‍ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീര്‍ മലരാക്കീ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരേ?
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാരേ?
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ ?
നിനവുകളെഴുതിയതാരേ അവളെ തരളിതയാക്കിയതാരേ ?
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ
മിഴി പേയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ് ചാരിയതാരെ ?
ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാരേ ?
അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരേ ? മുകുളിതയാക്കിയതാരേ ?
അവളേ പ്രണയിനിയാക്കിയതാരെ ? (വരമഞ്ഞളാടിയ..)
Friday, July 24, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment