Showing posts with label പിക് നിക് 1975..... യേശുദാസ് / വാണി ജയറാം. Show all posts
Showing posts with label പിക് നിക് 1975..... യേശുദാസ് / വാണി ജയറാം. Show all posts
Tuesday, July 14, 2009
പിക് നിക്..[1975] യേശുദാസ്...വാണി ജയറാം
“വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
ചിത്രം : പിക്ക് നിക് [1975]
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം.കെ. അര്‍ജുനന്‍
പാടിയതു: യേശുദാസ് / വാണി ജയറാം
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയൊരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടീ
വനമല്ലിക നീ ഒരുങ്ങും
(വാല്‍ക്കണ്ണെഴുതി)
മന്ദാര പൂവിന്‍ മണമുണ്ട് പറക്കും
മാലേയ കുളിർ കാറ്റില്‍
വന്ദനമാല തന്‍ നിഴലില്‍ നീയൊരു
ചന്ദന ലത പോൽ നില്‍ക്കും
വാര്‍മുകില്‍ വാതില്‍ തുറക്കും
വാര്‍തിങ്കള്‍ നിന്നു ചിരിക്കും
(വാല്‍ക്കണ്ണെഴുതി)
നിൻ പാട്ടിലൂറും തൂവാര മധുവും
നീഹാരാര്‍ദ്ര നിലാവും
നമ്മുടെ രജനി മദകരമാക്കും
ഞാന്‍ ഒരു മലര്‍ക്കൊടിയാകും
വാര്‍മുകില്‍ വാതിലടക്കും
വാര്‍തിങ്കള്‍ നാണിച്ചൊളിയ്ക്കും
(വാല്‍ക്കണ്ണെഴുതി)
Subscribe to:
Posts (Atom)