“ ആരൊരാള്‍ പുലര്‍ മഴയില്‍ ആര്‍ദ്രമാം....
ചിത്രം: പട്ടാളം ( 2003 ) ലാല്‍ ജോസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാ സാഗര്‍
പാടിയതു: സുജാത
ആരൊരാള്‍ പുലര്‍ മഴയില്‍ ആര്‍ദ്രമാം ഹൃദയവുമായ്
ആദ്യമായ് എന്മനസിന്‍ ജാലകം തിരയുകയായ്
പ്രണയം ഒരു തീനാളം , അലിയു നീ ആവോളം
പീലി വിടരും നീല മുകിലേ...
രാവേറെ ആയിട്ടും തീരെ ഉറങ്ങാതെ
പുലരും വരെ വര വീണയില്‍ ശ്രുതി മീട്ടി ഞാന്‍
ആരോ വരുമെന്നീ രാപ്പാടി പാടുമ്പോള്‍
അഴി വാതിലില്‍ മിഴി ചേര്‍ത്തു ഞാന്‍ തളരുന്നുവോ
കാവലായ് സ്വയം നില്‍ക്കും ദീപമേ എരിഞ്ഞാലും
വിളിക്കാതെ വന്ന കൂട്ടുകാരി....
പൂവിന്റെ പൊന്‍ താളില്‍ ഞാന്‍ ചേര്‍ത്ത വേദങ്ങള്‍
പ്രിയമോടെ വന്നെതിര്‍ പാടുമെന്‍ കുയിലാണു നീ
മാറത്തു ഞാന്‍ ചാര്‍ത്തും പൂണൂലു പോലെന്നെ
പുണരുന്നു നിന്‍ തളിര്‍ മെയ്യിലേ കുളിര്‍മുല്ലകള്‍
മന്ത്രമായ് മയങ്ങി എന്‍ നെഞ്ചിലേ നിലാശംഖില്‍
കുങ്കുമം കുതിര്‍ത്ത നിന്‍ ചുണ്ടിലേ ഇളം കൂമ്പില്‍
വിളിക്കാതെ വന്നു ചേര്‍ന്ന കൂട്ടുകാരാ.....
Showing posts with label പട്ടാളം[ 2002]... സുജാത. Show all posts
Showing posts with label പട്ടാളം[ 2002]... സുജാത. Show all posts
Friday, July 17, 2009
Subscribe to:
Posts (Atom)