Showing posts with label തിരമാല. 1953 അബ്ദുല്‍ഖാദര്‍ / ശാന്താ പി. നായര്‍. Show all posts
Showing posts with label തിരമാല. 1953 അബ്ദുല്‍ഖാദര്‍ / ശാന്താ പി. നായര്‍. Show all posts
Tuesday, July 14, 2009
തിരമാല [1953] കെ. അബ്ദുള്‍ ഖാദര്‍ / ശാന്താ പി. നായര്‍
“ഹെ! കളിയോടമേ പോയാലും നീ സഖീ
ചിത്രം: തിരമാല 1975
രചന: പി. ഭാസ്കരന്‍
സംഗീതം ; വിമല്‍കുമാര്‍
പാടിയതു: കെ. അബ്ദുള്‍ ഖാദര്‍ / ശാന്താ പി.നായര്‍
ഹേ കളിയോടമേ പോയാലും നീ സഖീ
ശ്യാമള വാനത്തില്‍ ശശിലേഖ പോല്‍
തവസ്വര്‍ഗ്ഗ സംഗീതം വിദൂരം സഖീ
സ്വപ്നങ്ങളാല്‍ മോഹനം
ഈ മധുമാസ രജനിയാള്‍ മറയും മുന്‍പേ
അണയാം വിദൂരതീരം
ഹേ കളിയോടമേ പോയാലും നീ സഖീ
ശ്യാമള വാനത്തില്‍ ശശിലേഖ പോല്‍
ഓ...ഓ....
ഹേ സുരതാരമേ തൂവുക നീ സഖി
താമര മാലകള്‍ ജലമാകവെ
ഹേ ചുടു വീചികേ മീട്ടുക നീ സഖി
പ്രേമത്തിന്‍ കോമള മണിവീണകള്‍
ഇനി വിസ്മരിച്ചീടാം വിശാലം ജഗം
ദു:ഖങ്ങളാല്‍ ദാരുണം
മനമലര്‍വല്ലിക്കുടിലിലെ പൂങ്കുയിലേ
അരുളൂ മുരളീരവം
ഹേ കളിയോടമേ പോയാലും നീ സഖീ
ശ്യാമള വാനത്തില്‍ ശശിലേഖ പോല്‍
Subscribe to:
Posts (Atom)