Powered By Blogger
Showing posts with label ഒരു നിമിഷം തരൂ .....യേശുദാസ്. Show all posts
Showing posts with label ഒരു നിമിഷം തരൂ .....യേശുദാസ്. Show all posts

Sunday, July 12, 2009

സിന്ദൂരം ..(1976)... യേശുദാസ്



“ഒരു നിമിഷം തരൂ....



ചിത്രം: സിന്ദൂരം (1976)
രചന: സത്യന്‍ അന്തിക്കാട്
സംഗീതം: എ ടി ഉമ്മര്‍
പാടിയതു: യേശുദാസ് കെ ജെ

ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

നീലാംബരത്തിലെ നീരദകന്യകൾ
നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
(ഒരു നിമിഷം)

നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
(ഒരു നിമിഷം)