Powered By Blogger
Showing posts with label തംബുരു എസ്. ജാനകി. Show all posts
Showing posts with label തംബുരു എസ്. ജാനകി. Show all posts

Monday, July 13, 2009

തംബുരു (1983) എസ്. ജാനകി.



“എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ....



ചിത്രം: നസീമ [1983]
രചന: പി. ഭാസ്കരന്‍
സംഗീതം: ദേവ രാജന്‍‍
പാടിയതു: എസ്. ജാനകി.

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ...
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദന ഗാനമൊന്നും കേട്ടില്ലല്ലോ...

(എന്നിട്ടും...)

അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു...
അറിയാതെ തന്നെയെന്നകത്തും വന്നു...
ജീവന്റെ ജീവനില്‍ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട
പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു...

(എന്നിട്ടും...)

നിന്‍ സ്വേദം അകറ്റാനെന്‍‍ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂടിനാല്‍
ഞാനടിമുടി പൊള്ളുകയായിരുന്നു...

(എന്നിട്ടും...)