Powered By Blogger
Showing posts with label മൂടുപടം. [19630 ] എസ്.ജാനകി.. Show all posts
Showing posts with label മൂടുപടം. [19630 ] എസ്.ജാനകി.. Show all posts

Saturday, July 11, 2009

മൂടുപടം [1963].. തളിരിട്ട കിനാക്കള്‍...

തളിരിട്ട കിനാക്കള്‍തന്‍...
ചിത്രം: മൂടുപടം
രചന: പി.ഭാസ്ക്കരന്‍
സംഗീതം: എം.എസ്.ബാബുരാജ്
പാടിയതു: എസ്.ജാനകി

തളിരിട്ടകിനാക്കള്‍തന്‍ താമര മാല വാങ്ങാന്‍..
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ എന്റെ വിരുന്നു കാരന്‍..

പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ..
പൂക്കാരി മലരിനി ആര്‍ക്കുവേണ്ടി..
മധുര പ്രതീക്ഷ തന്‍ മണിദീപം കൊളുത്തിയ..
മാനസ പൂജയിനി ആര്‍ക്കുവേണ്ടി..
തളിരിട്ടകിനാക്കള്‍തന്‍ താമര മാല വാങ്ങാന്‍..
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ എന്റെ വിരുന്നു കാരന്‍..

ഭാവനയമുനതന്‍ തീരത്തു നീ തീര്‍ത്ത..
കോവിലിന്‍ നടത്തുറന്നതാര്‍ക്കു വേണ്ടി..
സങ്കല്‍പ്പമണി വീണാ സംഗീതം നീയുന്ന്
സാധകം ചെയ്തിടുന്നതാര്‍ക്കുവേണ്ടി..
തളിരിട്ടകിനാക്കള്‍തന്‍ താമര മാല വാങ്ങാന്‍..
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ എന്റെ വിരുന്നു കാരന്‍..