
"കോലക്കുഴൽ വിളി കേട്ടോ രാധെ എന്‍ രാധെ
ചിത്രം: നിവേദ്യം [2007] ലോഹിതദാസ്
രചന: എ കെ ലോഹിതദാസ്
സംഗീതം: എം ജയചന്ദ്രന്‍
Raga Unknown
പാടിയതു: വിജയ് യേശുദാസ്, ശ്വേത
കോലക്കുഴല്‍വിളി കേട്ടോ രാധേ എന്‍ രാധേ....
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍..
പാല്‍നിലാവു പെയ്യുമ്പോള്‍ പൂങ്കിനാവു നെയ്യുമ്പോള്‍
എല്ലാം മറന്നു വന്നു ഞാന്‍ നിന്നോടിഷ്ടം കൂടാന്‍....
(കോലക്കുഴല്‍)
ആണ്‍കുയിലേ നീ പാടുമ്പോള്‍ പ്രിയതരമേതോ നൊമ്പരം...
ആമ്പല്‍പ്പൂവേ നിന്‍ ചൊടിയില്‍ അനുരാഗത്തിന്‍ പൂമ്പൊടിയോ...
അറിഞ്ഞുവോ വനമാലീ നിന്‍ മനം കവര്‍ന്നൊരു രാധിക ഞാന്‍
ഒരായിരം മയില്‍പ്പീലികളായ് വിരിഞ്ഞുവോ എന്‍ കാമനകള്‍...
വൃന്ദാവനം രാഗസാന്ദ്രമായ് ..യമുനേ നീയുണരൂ....
(കോലക്കുഴല്‍)
നീയൊരു കാറ്റായ് പുണരുമ്പോള്‍ അരയാലിലയായ് എന്‍ ഹൃദയം...
കണ്‍മുനയാലേ എന്‍കരളില്‍ കവിത കുറിക്കുകയാണോ നീ...
തളിര്‍ത്തുവോ നീല കടമ്പുകള്‍ പൂവിടര്‍ത്തിയോ നിറയൌവനം..
അണഞ്ഞിടാം ചിത്രപതംഗമായ് തേന്‍ നിറഞ്ഞുവോ നിന്‍ അധരങ്ങള്‍...
മിഴിപൂട്ടുമോ മധുചന്ദ്രികേ പരിണയ രാവായി....
(കോലക്കുഴല്‍...
|
No comments:
Post a Comment