Powered By Blogger
Showing posts with label അവളുടേ രാവുകള്‍ 1975... എസ്.ജാനകി. Show all posts
Showing posts with label അവളുടേ രാവുകള്‍ 1975... എസ്.ജാനകി. Show all posts

Tuesday, July 14, 2009

അവളുടെ രാവുകള്‍ [1978].. എസ്.ജാനകി





“രാകേന്ദുകിരണങ്ങള്‍
ചിത്രം:: അവളുടെ രാവുകള്‍
രചന: ബിച്ചു തിരുമല
സംഗീതം: എ.ടി.ഉമ്മര്‍
പാടിയത്: എസ്. ജാനകി


രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല
രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ
മദനോത്സവങ്ങള്‍ക്ക് നിറമാല ചാര്‍ത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും-
അവളുടെ രാവുകള്‍(രാകേന്ദു....)

ആലംബമില്ലാത്ത നാളില്‍
അവള്‍ ‍പോലുമറിയാത്ത നേരം
കാലം വന്നാ കന്നിപ്പൂവിന്‍
കരളിന്നുള്ളില്‍ കളിയമ്പെയ്തു
രാവിന്‍ നെഞ്ചില്‍ കോലം തുള്ളും
രോമാഞ്ചമായവള്‍ മാറി (രാകേന്ദു... )

ആരോരുമറിയാതെ പാവം
ആരേയോ ധ്യാനിച്ചു മോഹം
കാലം വന്നാ പൂജാബിംബം
കാണിക്കയായ് കാഴ്ചവച്ചു
നിര്‍മ്മാല്യം കൊണ്ടാരാധിക്കാന്‍
ആകാതെയവള്‍ നിന്നു (രാകേന്ദു...)