Powered By Blogger

Saturday, September 26, 2009

കായംകുളം കൊച്ചുണ്ണീ ( 1966 )യേശുദാസ്...& എസ്. ജാനകി

“കുങ്കുമ പൂവുകൾ കോര്‍ത്തു എന്റെ തങ്ക കിനാവിന്‍ താഴ്വരയില്‍

ചിത്രം: കായംകുളം കൊച്ചുണ്ണി (1966) പി. എ. തോമസ്
രചന: പി ഭാസ്ക്കരൻ
സംഗീതം: ബി എ ചിദംബരനാഥ്

പാടിയതു: യേശുദാസ് കെ ജെ,എസ് ജാനകി

ആ..... ആ.... ആ....

കുങ്കുമ പൂവുകൾ പൂത്തു
എന്റെ തങ്കകിനാവിൻ താഴ്വരയിൽ
കുങ്കുമ പൂവുകൾ പൂത്തു
എന്റെ തങ്കകിനാവിൻ താഴ്വരയിൽ
കുങ്കുമ പൂവുകൾ പൂത്തു ...

മാനസമാം മണി മുരളി
ഇന്നു മാദക സംഗീതമരുളി
ആ....ആ....ആ...
(മാനസ...)

പ്രണയ സാമ്രാജ്യത്തിന്‍ അരമന തന്നില്‍ (2)
കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി
രാജ കുമാരന്‍ വന്നു ചേര്‍ന്നു

മുന്തിരി വീഴുന്ന വനിയിൽ
പ്രേമം പഞ്ചമി രാത്രിയണഞ്ഞു
ആ...ആ...ആ...
(മുന്തിരി..)

മധുരപ്രതീക്ഷ തൻ മാണിക്യ കടവിൽ (2)
കണ്ണിനാൽ തുഴയുന്ന കളിതോണിയേറി
രാജകുമാരി വന്നുചേർന്നു
(കുങ്കുമ....)


ഇവിടെ

കഥയിലെ രാജകുമാരന്‍[ 2004 ] സുജാത

“ജന്മങ്ങളായ് നിന്നെ അറിഞ്ഞീല ഞാന്‍

ചിത്രം: കഥയിലെ രാജകുമാരന്‍ [ 2004 ] കെ.കെ. ഹരിദാസ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: തേജ്

പാടിയതു: സുജാത

ജന്മങ്ങളായ് നിന്നെ അറിഞ്ഞീല ഞാന്‍
മൌനങ്ങളില്‍ മൌനം പൊതിഞ്ഞീല ഞാന്‍
ഒരു പൊന്‍ തിരി പോലെ എരിഞ്ഞീല ഞാന്‍
ഒരു മണ്‍ തരി പോലെ അലിഞ്ഞീല നിന്നില്‍ ഞാന്‍
തനിച്ചൊന്നു വന്നില്ലല്ലൊ ഇന്നെന്നരികില്‍
പൂക്കാത്ത മുല്ലപൂവിന്‍ ഇല പന്തലില്‍
ഏകാന്ത സന്ധ്യാ രാഗം വിരിഞ്ഞെങ്കിലും
ഒളിഞ്ഞിറ്റു വീഴും മഴതുള്ളീയായ്
നനഞ്ഞീറനാകും മണി തെന്നലായ്
ഈ ഒരു നിമിഷാര്ദ്ധം എന്നില്‍ പൂത്തില്ലേ... [ ജന്മങ്ങളായ്...

അന്നത്തെ രാവും ഞാനും തനിച്ചാകവെ
എന്നുള്ളിലേതോ മോഹം തുടിച്ചെങ്കിലും
മറന്നിട്ടു പോകും മണി തൂവലാ‍യ്
ഇണ പക്ഷി പാടും ശ്രുതി തേനുമായ്
ഈ ഒരുനിമിഷാര്‍ദ്ധമെന്നില്‍ ചേര്‍ന്നില്ലേ...[ ജന്മങ്ങളായ്

Friday, September 25, 2009

അഴകിയ രാവണന്‍ [ 1996 ] സുജാത

“പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ

ചിത്രം: അഴകിയ രാവണന്‍ [ 1996 [ കമല്‍
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍

പാടിയതു: സുജാത

പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ (2)
അദ്യാനുരാഗ രാമഴ (പ്രണയ..)

അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
മിന്നുന്നതെല്ലാം തെളിനീര്‍ മഴ
പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ
എന്റെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോല്‍
ഉള്ളില്‍ ഇളനീര്‍ മഴ (2)
പുതുമഴ ആ..ആ..ആ ( പ്രണയ...)

വിരഹങ്ങളേകീ ചെന്തീ മഴ
അഭിലാഷമാകെ മായാ മഴ
സാന്ത്വനം പെയ്തു കനിവിന്‍ മഴ
മൌനങ്ങള്‍ പാടീ ഒളിനീര്‍ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (2)
സ്വരമഴ ആ..ആ..ആ..(പ്രണയ..)


ഇവിടെ

അയലത്തെ സുന്ദരി [ 1974 [ യേശുദാസ്

ലക്ഷാര്‍ച്ചന കണ്ടു
ചിത്രം: അയലത്തെ സുന്ദരി [ 1974] റ്റി. ഹറ്രിഹരന്‍
രചന: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം: ശങ്കര്‍ ഗണേഷ്

പാടിയതു: യേശുദാസ്

ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു...
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ വെച്ചവള്‍..
മല്ലീശ്വരന്റെ പൂവമ്പു കൊണ്ടു...


മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടു ഞാന്‍ കവര്‍ന്നെടുത്തു...
അധരംകൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അസുലഭ നിര്‍വൃതി അറിഞ്ഞു ഞാന്‍... അറിഞ്ഞു ഞാന്‍....

(ലക്ഷാര്‍ച്ചന കണ്ടു)

അസ്ഥികള്‍ക്കുള്ളിലോരുന്മാദ വിസ്മൃതിതന്‍
അജ്ഞാത സൌരഭം പടര്‍ന്നുകേറി...
അതുവരെയറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
അവളുടെ താരുണ്യമലിഞ്ഞിറങ്ങി... അലിഞ്ഞിറങ്ങി...

(ലക്ഷാര്‍ച്ചന കണ്ടു)

അപ്പു [ 1990 ] എം. ജി. ശ്രീകുമാര്‍ & സുജാത

“ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍

ചിത്രം: അപ്പു [ 1990 ] ഡെന്നിസ് ജോസഫ്
രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം: സുന്ദര രാജന്‍

പാടിയതു: എം ജി ശ്രീകുമാര്‍ & സുജാത

ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
തുളുമ്പും പൗര്‍ണമികള്‍ എന്നോമലാളെ
ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍
ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍ കിനാവേ
എനിക്കും നിനക്കും ഒരു ലോകം

ആ..ആ‍..ആ..ആ..ആ

ഉള്ളിന്റെയുള്ളില്‍ നീ തൊട്ടപുളകം
എഴുതിക്കഴിഞ്ഞ മൊഴികള്‍
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികള്‍

സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും എന്റെ നാടിന്‍ പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും നിന്മുഖവുമതില്‍ പൂക്കും
സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും എന്റെ നാടിന്‍ പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും നിന്മുഖവുമതില്‍ പൂക്കും
എനിക്കും നിനക്കും ഒരു ലോകം

(ഒരിക്കല്‍ നീ ചിരിച്ചാല്‍ )

വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ
കണ്ണില്‍ വിടര്‍ന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെ
ഉള്ളില്‍ തരംഗമായി


പൂ കൊഴിയും വഴിവക്കില്‍ പൊന്മുകിലിന്‍ മുഖം നോക്കി
ഞാനിരിക്കും നീ പോയാല്‍ നാളുതൊട്ടു നാളെണ്ണി
എനിക്കും നിനക്കും ഒരു ലോകം

ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍
ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍ കിനാവേ
ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
തുളുമ്പും പൗര്‍ണമികള്‍ എന്നോമലാളെ
എനിക്കും നിനക്കും ഒരു ലോകം
ഉം..ഉം..ഉം..



ഇവിടെ

അദ്ദേഹം എന്ന ഇദ്ദേഹം ( 1993 ) യേശുദാസ് & ഡെലീമ

“ പ്രിയെ വസന്തമായ് കാണ്മൂ നിന്‍ ഹൃദയം



ചിത്രം: അദ്ദേഹം എന്നെ ഇദ്ദേഹം [ 1993 ] വിജി തമ്പി
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ് & ദേലീമ


പ്രിയെ പ്രിയെ വസന്തമായ് കാണ്മൂ നിന്‍ ഹൃദയം
പ്രേ സ്വരം വിലോലമായ് കേള്‍പ്പൂ ഞാന്‍ അനവില്‍
വിനയ ചന്ദ്രികേ അലിയുമെന്റെ ജീവനില്‍
കുളിരായ് തഴുകാന്‍ അണയൂ.


ഒന്നു കണ്ട മാത്രയില്‍ കൌതുകം വിടര്‍ന്നു പോയ്
പീലി നീര്‍ത്തിയാടി എന്‍‍ പൊന്‍ മയൂരങ്ങള്‍ [2]
പേടമാന്‍ കണ്ണുമായ് തേടിയന്നു ഞാന്‍
ആയിരം കൈകളാല്‍ പുല്‍കുവാന്‍.....
[ പ്രിയെ... പ്രിയെ വസന്തമായ്...

പൂവണിഞ്ഞു സംഗമം പൊന്നണിഞ്ഞ സന്ധ്യയില്‍
പാടുവാനുണര്‍ന്നു പൊയ് പൊന്‍ പതംഗങ്ങള്‍
ആടുവാന്‍ വന്നു ഞാ രംഗവേദിയില്‍
ഓര്‍മ്മകള്‍ വാടുമീ വേളയില്‍...
പ്രിയേ .. പ്രിയെ വസന്തമായ്....


ഇവിടെ

കല്‍ക്കട്ട ന്യൂസ് ( 2008 ) ചിത്ര



“കണി കണ്ടുവൊ വസന്തം

ചിത്രം: കല്‍ ക്കട്ട ന്യൂസ് {2008) ബ്ലെസ്സി
രചന: വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ
സംഗീതം: ദേബ് ജ്യോതി മിത്ര

പാടിയതു; ചിത്ര

കണി കണ്ടുവോ വസന്തം
ഇണയാകുമോ സുഗന്ധം [2]
മെല്ലെ മെല്ലെയിളം മെയ്യില്‍ തുളുമ്പിയെന്‍ നാണം
പട്ടുനൂല്‍ മെത്തയില്‍ എത്തി പുതക്കുമോ നാണം
മോഹനം... ആലിംഗനം....
മാറോടു ചേരുന്നൊരലസ മധുര മധുവിധുവിതു
മായാ ലാളനം...
വെണ്‍‍ തിങ്കളോ തൂവെണ്ണയായ്
പെയ്യുന്ന വൃന്ദാവനം
ആലില കൈകളോ വെണ്‍ ചാമരങ്ങളായ് നീ
രാകേന്ദുവിന്‍‍ പാലാഴിയായ്
ഈ നല്ല രാജാങ്കണം
സിന്ദൂരവും ശൃംഗാരവും
ഒന്നായി മാറുന്ന പുതിയ പുതിയ
തളിരിലയിലെ നേദ്യമായ്....

പുണര്‍ന്ന കിന്നാരവും
കൈമാറുമീ നാളിലായി
ഇക്കിളി പായമേല്‍ ഒട്ടികിടന്നുവോ മോഹം
മൌനങ്ങളില്‍ ദാഹങ്ങളായ്
പൂചൂടുമീ വേളയില്‍
മൂളുന്നൊവോ കാതോരമായ്
ആറാടി ഓടുന്ന യമുന
ഞൊറിയുമലയുടെ മണി നാദമായ്...
കണി കണ്ടുവോ വസന്തം.....

ഇവ്ടെ

മധുരനൊമ്പരക്കാറ്റു [ 2000 ] ചിത്ര ( യേശുദാസ്)

“കഥ പറഞ്ഞുറങ്ങിയ കാനനക്കുയിലേ

ചിത്രം: മധുരനൊമ്പരക്കാറ്റ്
രചന: യൂസഫലി കേച്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: യേശുദാസ് / ചിത്ര

കഥ പറഞ്ഞുറങ്ങിയ കാനനക്കുയിലേ
പാട്ടു മറന്നൊരീ നൊമ്പരക്കിളിക്കൊരു
ഗാനം പകര്‍ന്നു തരൂ....
തകര്‍ന്ന നെഞ്ചിന്‍ മുരളിയുമായൊരു
താരാട്ട് പാടിത്തരൂ...

(കഥ)
നിര്‍ന്നിദ്രമായ നിശീഥിനിയില്‍
നീലനിലാവും ചെന്തീയായ്
നക്ഷത്രദീപങ്ങള്‍ കൊളുത്തീ വാനം
വെറുതെ കാത്തിരിക്കും എന്നെന്നും
വെറുതെ കാത്തിരിക്കും...
(കഥ)
കാതരമായ കിനാവുകളില്‍‍
നീറി മയങ്ങും കണ്മണിയേ
കേഴുന്നൊരീ കാറ്റിന്‍
സാന്ത്വനംപോലെ
അകലേ ഉണര്‍ന്നിരിക്കും
നിന്നമ്മ നൊയമ്പും നോറ്റിരിക്കും
രാരീരോ രാരാരോ രാരീരോ രാരാരോ
രാരീരോ രാരാരോ രാരീരോ രാരാരോ

ഇവിടെ ചിത്ര

ഇവിടെ യേശുദാസ്

മധുരനൊമ്പരക്കാറ്റു [ 2000]സുജാത & ബിജു നാരായണ്‍

“മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ
ചിത്രം: മധുരനൊമ്പരക്കാറ്റ് ( 2000 ) കമല്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: ബിജു നാരായണന്‍, സുജാത

മുന്തിരി ചേലുള്ള പെണ്ണെ...
മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മുഹബ്ബത്തു
മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മുഹബ്ബത്തു
ഇഷ്ടമാണെങ്കിലു ഞാനതു തന്നീടാം മുത്തമായ് നിന്‍ കവിളോരത്തു...
മുത്തമായ് കവിളോരത്തു...
മൊഞ്ചുള്ള മാരന്‍റെ നെഞ്ചിലെനിക്കൊരു പഞ്ചവര്‍ണ്ണക്കിളി കൂടുണ്ടൊ
നിക്കാഹിന്‍ പന്തലില്‍ ഒപ്പന പാട്ടുമായ് നീയെന്നെ കൂട്ടുവാന്‍ പോരുമൊ...
നീയെന്നെ കൂട്ടുവാന്‍ പോരുമൊ..

വണ്ടിറകൊത്ത നിന്‍ വാര്‍മുടി കെട്ടില്‍ ചെണ്ടൊന്നു ചൂടിത്തരാം
കൂട്ടിന്നു വന്നു ഞാന്‍ ചേലുള്ള മാപ്പിള പാട്ടൊന്നു പാടിതരാം
തെന്തിന്നൈ..തന്നാനോ..തന താനി തന്നൈ..തന്നാനോ..
തെന്തിന്നൈ..തന്നാനോ..തന താനി തന്നൈ..തന്നാനോ..
തങ്കക്കവിളുള്ള പെണ്ണല്ലേ.. തുടു താമര പൂക്കുന്ന കണ്ണല്ലേ..
ഇളം മാന്‍ കിടാവെ നീ എന്‍ മുത്തല്ലേ....

മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മുഹബ്ബത്തു
ഇഷ്ടമാണെങ്കിലു ഞാനതു തന്നീടാം മുത്തമായ് നിന്‍ കവിളോരത്തു...
മുത്തമായ് കവിളോരത്തു...

ചെത്തിപ്പൂ ചേലുള്ള തത്തമ്മ ചുണ്ടില്‍ ബൈത്തിന്റെ തേനലയൊ...
അത്തറു പൂശിയ പട്ടുറുമാലിലെന്‍ പേരു ഞാന്‍ തുന്നിത്തരാം
ചെത്തിപ്പൂ ചേലുള്ള തത്തമ്മ ചുണ്ടില്‍ ബൈത്തിന്റെ തേനലയൊ...
അത്തറു പൂശിയ പട്ടുറുമാലിലെന്‍ പേരു ഞാന്‍ തുന്നിത്തരാം
തെന്തിന്നൈ..തന്നാനോ..തന താനി തന്നൈ..തന്നാനോ..
തെന്തിന്നൈ..തന്നാനോ..തന താനി തന്നൈ..തന്നാനോ..
മൈലാഞ്ചി ചോപ്പുള്ള കയ്യാല്‍ ഞാന്‍ നിന്‍ മാറത്തു താളം പിടിച്ചോട്ടെ
അണി മാരന്‍ നീയെന്‍ നെഞ്ചിന്‍ പാട്ടല്ലെ..

മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മുഹബ്ബത്തു
ഇഷ്ടമാണെങ്കിലു ഞാനതു തന്നീടാം മുത്തമായ് നിന്‍ കവിളോരത്തു...
മുത്തമായ് കവിളോരത്തു...
മൊഞ്ചുള്ള മാരന്‍റെ നെഞ്ചിലെനിക്കൊരു പഞ്ചവര്‍ണ്ണക്കിളി കൂടുണ്ടൊ
നിക്കാഹിന്‍ പന്തലില്‍ ഒപ്പന പാട്ടുമായ് നീയെന്നെ കൂട്ടുവാന്‍ പോരുമൊ...


ഇവിടെ

സായൂജ്യം [ 1979 )യേശുദാസ്

“മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍ മലരായ് വിടരും



ചിത്രം: സായൂജ്യം [ 1979 ] ജി. പ്രേംകുമാര്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: കെ ജെ ജോയ്

പാടിയതു: യേശുദാസ് കെ ജെ

മറഞ്ഞിരുന്നാ‍ലും മനസ്സിന്റെ കണ്ണില്‍
മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിന്റെ ഇരുളീല്‍
വിളക്കായ് തെളിയും നീ [ മറഞ്ഞിരുന്നാലും..]

മൃത സഞ്ജീവനി നീയെനിക്കരുളീ
ജീവനിലുണര്‍ന്നൂ സായൂജ്യം (2)
ചൊടികള്‍ വിടര്‍ന്നൂ പവിഴമുതിര്‍ന്നൂ
പുളകമണിഞ്ഞൂ ലഹരിയുണര്‍ന്നൂ [മറഞ്ഞിരുന്നാലും]

കണ്മണി നിനക്കായ് ജീവിത വനിയില്‍
കരളില്‍ തന്ത്രികള്‍ മീട്ടും ഞാന്‍ (2)
മിഴികള്‍ വിടര്‍ന്നൂ ഹൃദയമുണര്‍ന്നൂ
കദനമകന്നൂ കവിത നുകര്‍ന്നൂ [മറഞ്ഞിരുന്നാലും]



ഇവിടെ

Thursday, September 24, 2009

ഗന്ധര്‍വ്വക്ഷേത്രം [ 1972 ] യേശുദാസ്

വസുമതീ.... ഋതുമതീ..



ചിത്രം: ഗന്ധർവ ക്ഷേത്രം [1972 ] എ. വിന്‍സെന്റ്
രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

ഓ... ഓ.. ഓ..

ഇനിയുണരൂ.. ഇവിടെ വരൂ.
ഈ ഇന്ദുപുഷ്പഹാരമണിയൂ...
മധുമതീ..

സ്വര്‍ണ്ണരുദ്രാക്ഷം ചാര്‍ത്തീ..
ഒരു സ്വര്‍ഗാഥിതിയെ പോലെ..
നിന്റെ നൃത്തമേടയ്ക്കരികില്‍...
നില്‍പൂ ഗന്ധര്‍വ പൗര്‍ണമീ..
ഈ ഗാനം മറക്കുമോ..
ഇതിന്റെ സൗരഭം മറക്കുമോ..
ഓ... ഓ..... ഓ....

ശുഭ്ര പട്ടാംബരം ചുറ്റീ..
ഒരു സ്വപ്നാടകയെ പോലെ..
എന്റെ പര്‍ണ്ണശാലയ്ക്കരികില്‍..
നില്‍പൂ ശൃംഗാര മോഹിനീ..
ഈ ഗാനം നിലയ്ക്കുമോ.. ഇതിന്റെ
ലഹരിയും നിലയ്ക്കുമോ...
(വസുമതീ....)



ഇവിടെ

പത്മവ്യൂഹം [ 1973] യേശുദാസ്

“കുയിലിന്റെ മണി നാദം കേട്ടു, കാറ്റില്‍ കു‍തിര കുള‍മ്പടി

ചിത്രം: പത്മവ്യൂഹം (1973) ശശികുമാര്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം; എം കെ അർജ്ജുനൻ

പാടിയതു: യേശുദാസ്


കുയിലിന്റെ മണിനാദം കേട്ടു
കാറ്റില്‍ കുതിര കുളമ്പടി കേട്ടു
കുറുമൊഴിമുല്ല പൂങ്കാട്ടില്‍
രണ്ട്‌ കുവലയപൂക്കള്‍ വിടര്‍ന്നു
(കുയിലിന്റെ...)


മാനത്തെ മായാവനത്തില്‍
നിന്നും മാലാഖ മണ്ണിലിറങ്ങി
ആ മിഴിത്താമര പൂവില്‍ നിന്നും
ആശാ പരാഗം പറന്നു
ആ വര്‍ണ്ണ രാഗ പരാഗം
എന്റെ ജീവനില്‍ പുല്‍കി പടര്‍ന്നു .
കുയിലിന്റെ മണിനാദം കേട്ടു...


ആരണ്യസുന്ദരി ദേഹം ചാര്‍ത്തും
ആതിരാ നൂല്‍ ചേല പോലെ
ഈ കാട്ടു പൂന്തേനരുവീ നിന്നും
ഇളവെയില്‍ പൊന്നില്‍ തിളങ്ങി
ഈ നദീതീരത്തു നീയാം
സ്വപ്നവീണയായ്‌ എന്നില്‍ നിറഞ്ഞു ...
(കുയിലിന്റെ...)



ഇവിടെ

ലൈഫ് ഈസ് ബ്യൂടിഫുള്‍... [ 2000 ] സന്തൊഷ് കേശവ്

“കേളി നിലാവൊരു പാലാഴി ഞാനതിലൊഴുകും വന മുരളീ




ചിത്രം: ലൈഫ് ഈസ് ബ്യൂടിഫുള്‍ [ 2000 ] ഫാസില്‍‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: സന്തോഷ് കേശവ്

കേളി നിലാവൊരു പാലാഴി
ഞാനതിലൊഴുക്നും വനമുരളി
ഇന്ദു കരാങുലി തഴുകുമ്പോളൊരു
തേങ്ങിയുര്‍ന്നൊരു വന മുരളി.. [ കേളി...

മൃണാളമാമൊരു മര്‍മ്മരമിളകി ഒഴുകും രജനീ നദിയലയില്‍
നടനവിലാസ സുവാസിത രാവില്‍ വിടരും പനിനീര്‍ പൂവുകളില്‍
പൊന്നലങ്കാരം സ്വയമണി കവിത ഇനിയെന്‍ പദമണയൂ [ കേളീ

നിതാന്ത ബന്ധുര ചന്ദന മുലികെ
തളരും മൊഴിയില്‍ കുളിര്‍ പകരൂ
മതിമറന്നുയരുന്ന ഗാനവുമായെന്‍
കരളും കനവും കാത്തു നില്പൂ.
നീയകലെ ഞാന്‍ ഇന്നിവിടെ
തൊഴുകൈ മലരായ് മനമവിടെ.. { കേളീ...


]

കാലം മാറി കഥ മാറി...[ 1987 ] ചിത്ര

“മധുര സ്വപ്മ്നം ഞാന്‍ കണ്ടു മാനത്തൊരു...



ചിത്രം: കാലം മാറി കഥ മാറി [ 1987 ] എം. കൃഷ്ണന്‍ നായര്‍
രചന: പി. ഭാസ്കരന്‍
സംഗീതം: ഏ.റ്റി. ഉമ്മര്‍

പാടിയതു: ചിത്ര

മധുര സ്വപ്നം ഞാന്‍ കണ്ടു
മാനത്തൊരു മുഖം കണ്ടു
..ഒരു മധുര സ്വപ്നം....
ചന്ദ്രനല്ലാ താരമല്ലാ
സുന്ദരമീ മുഖം മാത്രം...[3]...

മന്ദഹാസ കതിര്‍ തൂകി
മാടി മാടി വിളിച്ചപ്പോള്‍
ചിറകു വീശും രാക്കുയിലായ്
പറന്നു പറന്നു ഞാന്‍ ചെന്നു
നീയുമൊരു കിളിയായി
നീല വാനം കൂടായി.. [ മധുര സ്വപ്നം...


താരകള്‍ക്കീ കഥ അറിയാം
നിലാവിനും കഥ അറിയാം
നിന്റെ സ്വര്‍ഗ്ഗ മാളികയും‍
നിന്റെ സ്വര്‍ണ മാലകളും
കണ്ടതില്ല ഞാനൊന്നും
കണ്ടതു നിന്‍ മുഖം മാത്രം... [ മധുര സ്വപ്നം...

ഉഷ്ണ മാസ ചന്ദ്രിക തന്‍
പൂമേടയിലിരുന്നെന്നെ
പകല്‍ കിനാവു തീര്‍ത്തൊരാ
പറുദീസയില്‍ നിന്നെന്നെ
വിളിച്ചതു നീയാണോ
പടച്ചവന്റെ കൃപയാണോ... [ മധുര സ്വപ്നം ഞാന്‍ കണ്ടു...


ഇവിടെ

ഡോക്ടര്‍ ( 1963 ) യേശുദാസ് & സുശീല

“കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ




ചിത്രം: ഡോക്ടര്‍ [ 1963 ] എം.എസ്. മണി
രചന: പി ഭാസ്കരന്‍
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ് & പി സുശീല

കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ

കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ

കല്പടവിങ്കല്‍ കെട്ടാം നമുക്ക് പുഷ്പം കൊണ്ടൊരു കൊട്ടാരം (2)
വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന്‍ കൊട്ടാരം
വെണ്ണക്കല്ലിന്‍ കൊട്ടാരം
വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന്‍ കൊട്ടാരം
വെണ്ണക്കല്ലിന്‍ കൊട്ടാരം
ആ..ആ..ആ.ആ.ആ..



വസന്തമാസം പറന്നു വന്നിട്ടലങ്കരിക്കും കൊട്ടാരത്തില്‍
മാരിവില്ലുകള്‍ മാലകള്‍ തൂക്കി മധുരിതമാക്കും മട്ടുപ്പാവില്‍
പള്ളി മഞ്ചം തീര്‍ക്കുമ്പോള്‍ വെള്ളമുകിലുകള്‍ വിരി നീര്‍ക്കും(2)
പള്ളിവിളക്കു കൊളുത്തുമ്പോള്‍ വെള്ളിത്താരം തിരി നീട്ടും
വെള്ളിത്താരം തിരി നീട്ടും
കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ



ഇവിടെ

പ്രിയതമ [ 1966 ] സുശീല

“കനവില്‍ വന്നെന്‍ കവിളിണതഴുകിയ

ചിത്രം: പ്രിയതമ [ 1966 ]പി. സുബ്രമണ്യം
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ബ്രദര്‍ ലക്ഷ്മണ്‍‍

പാടിയതു: പി. സുശീല

കനവില്‍....
കനവില്‍ വന്നെന്‍ കവിളിണതഴുകിയ
കരതലമേതു സഖീ?
കണ്ണുതുറന്നപ്പോളും കരളില്‍ പുളകം തിങ്ങിസഖീ
കനവില്‍.......

കാണാതകലെയിരുന്നവന്‍ എന്നെ കരയിക്കുകയല്ലേ?
കണ്ണടയുമ്പോള്‍ വന്നവനെന്നെ കളിയാക്കുകയല്ലേ?
കളിയാക്കുകയല്ലേ?
കനവില്‍....

കരവലയത്തില്‍ ഒതുങ്ങാന്‍ ദാഹം
കഥകേള്‍ക്കാന്‍ മോഹം
കാവ്യമനോഹര മന്ദസ്മേരം കാണാനുള്‍ക്കുതുകം
കനവില്‍...

മാമ്പഴക്കാലം [ 2004 ] സുജാത



“കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ


ചിത്രം: മാമ്പഴക്കാലം [ 2004 ] ജോഷി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രന്‍

പാടിയതു: സുജാത

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........
കുയിലേ കുഞ്ഞിക്കുയിലേ (2)
മഞ്ഞുപോലെ മഴ പെയ്തു നിന്നെയുണര്‍ത്താം
ഞാനുണര്‍ത്താം....കണി
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........

കൊച്ചു കൊച്ചു പൂവിന്റെ ചില്ലുവച്ച ചിറകില്‍
കുരുന്നിളം തിങ്കളേ നീയുദിക്കൂ (2)
നിന്റെ പറക്കാത്ത പാവയ്ക്കും പാവാടത്തുമ്പിക്കും
ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍ [കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ]

പട്ടുടുത്ത പാട്ടിന്റെ പൊട്ടുതൊട്ട ഞൊറിയില്‍
പകല്‍ക്കിളിപ്പൈതലേ നീ പറക്കൂ (2)
നിന്റെ കണ്ണാടിക്കുരുവിയ്ക്കും കൈതോലപ്പറവയ്ക്കും
പിരിയാത്ത കൂട്ടായിപ്പോരുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍ [കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ]



ഇവിടെ

രസികന്‍ [ 2004 ] സുജാത & പ്രതാപചന്ദ്രന്‍








“തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി


ചിത്രം: രസികന്‍ [ 2004 ] ലാല്‍ ജോസ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: സുജാത & പ്രതാപചന്ദ്രന്‍

തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി നിന്നെ
കട്ടെടുത്തു പറക്കാന്‍ കൊതിയായി
മുല്ല മുടി ചുരുളില്‍ മുകിലായി വന്നു
മൂടി പുതച്ചിരുന്നാല്‍ മതിയായി
എന്നാലും എന്നാലും എന്റേതല്ലേ നീ
എന്താണീ കണ്ണില്‍ പരിഭവം..ആ‍ാ ആ‍ാ...
മറ്റാരും കാണാ കൌതുകം... [ തൊട്ടുരുമ്മി....

കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ
നോറ്റു പാടുമൊരു പാട്ടു കൊണ്ടു വരവേല്‍ക്കാം നിന്നെ
പാതി ചാരിയൊരു വാതിലിന്റെയഴിയോരംനീയാ
നെയ്‌വിളക്കിനൊളി നീട്ടി നില്‍ക്കുമൊരു സന്ധ്യേ സന്ധ്യേ
മെല്ലെ എന്നെ വിളിച്ചുണര്‍ത്തല്ലെ വെയില്‍ കിളി ഉറങ്ങട്ടെ ഞാന്‍
എന്നും നിന്റെ അടുത്തിരിപ്പില്ലെ പനിനീര്‍ തുള്ളി നനയട്ടെ ഞാന്‍
നീയില്ലാതില്ലെന്‍ ഓര്‍മ്മകള്‍...
എന്നാലും എന്നാലും എന്റേതല്ലേ നീ
എന്താണീ കണ്ണില്‍ പരിഭവം...
മറ്റാരും കാണാ കൌതുകം...[ തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി....

ഇത്ര നാളുമൊരു മുത്തു കോര്‍ക്കുമിടനെഞ്ചില്‍ ഞാനാ‍
തത്ത വന്നു കതിര്‍ കൊത്തിയെന്നതറിയാമോ പൊന്നെ
നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാ-
മാരിവില്ലു മിഴിപൂട്ടി നിന്നതറിയാമോ കണ്ണെ
മെല്ലെ മുന്നില്‍ ഒളിച്ചിരിക്കല്ലെ മയില്‍ പിടെ മയങ്ങട്ടെ ഞാന്‍
നീയില്ലാതില്ലെന്‍ രാത്രികള്‍....
എന്നാലും എന്നാലും എന്റേതല്ലെ നീ
എന്താണീ കണ്ണില്‍ പരിഭവം...
മറ്റാരും കാണാ കൌതുകം...[ 2] ( തൊട്ടുരുമ്മി...


ഇവിടെ

കള്ളിചെല്ലമ്മ [ 1969 ] ബ്രഹ്മാനന്ദന്‍ കെ. പി.





“മാനത്തെ കായലിന്‍ മണപ്പുറത്തീന്നൊരു




ചിത്രം: കള്ളിച്ചെല്ലമ്മ [ 1969 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: കെ രാഘവന്‍

പാടിയതു: ബ്രഹ്മാനന്ദന്‍ കെ പി

മാനത്തെ കായലില്‍ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി വന്നടുത്തു താമരക്കളിത്തോണി
തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
സം‌ക്രമപ്പൂനിലാവിറങ്ങി വന്നു
നിന്‍ ‌കിളിവാതിലില്‍ പതുങ്ങിനിന്നു
മയക്കമെന്തേ... മയക്കമെന്തേ...(2)
മെരുക്കിയാല്‍ മെരുങ്ങാത്ത മാന്‍‌കിടാവേ
(മാനത്തെ കായലില്‍)

ശ്രാവണപഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട
പൂവണിമഞ്ചവും മടക്കിവെയ്‌ക്കും
കാര്‍മുകില്‍ മാലകള്‍ മടങ്ങിയെത്തും
ഉണരുണരൂ... ഉണരുണരൂ (2)
മദനന്‍ വളര്‍ത്തുന്ന മണിപ്പിറാവേ (മാനത്തെ കായലില്‍)


ഇവിടെ

Wednesday, September 23, 2009

ഒരു പെണ്ണിന്റെ കഥ [ 1971 ]

“പൂന്തേനരുവീ പൊന്മുടി പുഴയുടെ അനുജത്തീ...


ചിത്രം: ഒരു പെണ്ണിന്റെ കഥ [ 1971 ] കെ.എസ്. സേതുമാധവന്‍
രചന: വയലാർ
സംഗീതം:ദേവരാജൻ

പാടിയതു: പി സുശീല.അമ്പിളി, & പാര്‍ട്ടി

പൂന്തേനരുവീ പൊന്മുടി പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം


ഒരു താഴ്വരയില്‍ ജനിച്ചൂ നമ്മള്‍
ഒരു പൂന്തണലില്‍ വളര്‍ന്നൂ
പൂനിലാവലക്കിയ പുളിയിലക്കരയുള്ള
പുടവയുടുത്തു നടന്നു നമ്മള്‍
പൂക്കളിറുത്തു നടന്നൂ
ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ
ആഹാ ആഹാ ആഹാഹാഹാ
ഓഹോ ഓഹോ ഒഹോഹൊഹോ (പൂന്തേനരുവീ )


മടിയില്‍ പളുങ്കു കിലുങ്ങീ നീല
മിഴികളില്‍ കനവു തിളങ്ങീ
കാമിനി മണിമാരില്‍ പുളകങ്ങളുണര്‍ത്തുന്ന
കഥകള്‍ പറഞ്ഞു മയങ്ങീ നമ്മള്‍
കവിതകള്‍ പാടി മയങ്ങീ
ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ ( പൂന്തേനരുവീ )




ഇവിടെ

മാനത്തെ കൊട്ടാരം [ 1994 ] എം.ജി. ശ്രീകുമാര്‍ & ചിത്ര

“പൂനിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികള്‍



ചിത്രം: മാനത്തെ കൊട്ടാരം [ 1994 ] സുനില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബേണി ഇഗ്നേഷ്യസ്

പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര

പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികള്‍ കോര്‍ക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
ഇതളിതളായ് എന്നുള്ളില്‍ പതിയെ
വിടര്‍ന്നൊരു ഭാവുകമരുളാം ( പൂനിലാ...)

ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതക മഞ്ജിമയണിയും (ഇമ്പം..)
ആതിരപൊന്‍ നക്ഷത്രം പൂവിതള്‍കുറി ചാര്‍ത്തുമ്പോള്‍
അരികെ കനവിന്‍ തേരിറങ്ങുമ്പോള്‍
പടരും പരാഗ സൌരഭം പകരം
തരും സ്വരം ഒന്നിനി പാടാം ( പൂനിലാ...)

ഓരോ വസന്തരാവും പനിനീരണിഞ്ഞു നില്‍ക്കും
ഓരോ നിനവും നിറപറയോടെ നിന്‍ കിളിവാതിലിലണയും (2)
കാല്‍ചിലമ്പു കിലുങ്ങുമ്പോള്‍
കൈവള ചിരി ചിന്നുമ്പോള്‍
കണികണ്ടുണരാന്‍ നീയൊരുങ്ങുമ്പോള്‍
പറയാന്‍ മറന്ന വാക്കുകള്‍
പകരം തരും ലയം പതിയെ പാടാം (പൂനിലാ...)


ഇവിടെ



ഇവിടെ ചിത്ര

അയ്ത്തം [ 1987 ] യേശുദാസ്

“ഒരു വാക്കില്‍ ഒരു നോക്കില്‍ എല്ലം ഒതുക്കി വിട പറയൂ

ചിത്രം: അയിത്തം [ 1987 ] വേണു നാഗവള്ളീ
രചന: ഓ. എന്‍. വി.കുറുപ്പ്
സംഗീതം: എം.ജി.രാധാകൃഷ്ണന്‍

പാടിയതു: കെ.ജെ. യേശുദാസ്

ഒരു വാക്കില്‍ ഒരു നോക്കില്‍
…എല്ലാമൊതുക്കി…
വിടപറയൂ… ഇനീ .. …..വിടപറയൂ……
ഒരുമിച്ചു ചേരും നാം … ഇനിയുമെന്നാശിച്ചു….
വിടപറയൂ ഇനീ…വിടപറയൂ‍.…(2) (ഒരുമിച്ചു..)

കതിര്‍മുഖമാകെത്തുടുത്തൂ…
ബാഷ്പകണികകള്‍‍ മിഴിയില്‍ത്തുളുമ്പീ
പൊന്നുപോലുരുകുന്ന സായം സന്ധ്യയും…
ഒന്നും പറയാതെ യാത്രയായി…
മൌനത്തിലൊതുങ്ങാത്തഭാവമുണ്ടോ…
ഭാവഗീതമുണ്ടോ…മൊഴികളുണ്ടോ… (ഒരുമിച്ചു..)

ഒടുവിലെ പൂച്ചെണ്ടും നീര്‍ത്തി…
മെല്ലെ വിടപറയുന്നൂ വസന്തം…
ആടും ചിലമ്പില്‍ നിന്നടരും മുത്തിലും…
വാടിക്കൊഴിയും ഇലയ്കും…മൌനം…
മൌനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ…
നാദവും..നാദത്തിന്‍ പൊരുളുമുണ്ടോ..
രാഗവും താളവും ലയവുമുണ്ടോ…
നാദവും ഗീതവും പൊരുളുമുണ്ടോ… [ ഒരുമിച്ചു...

രസതന്ത്രം ( 2006 ) ജോത്സ്ന്യ






“ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചു


ചിത്രം: രസതന്ത്രം [ 2006 ] സത്യന്‍ അന്തിക്കാട്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയ രാജാ
പാടിയതു: ജ്യോത്സന
നാ..നാനാനാ..

ആറ്റിന്‍ കരയോരത്തെ ചാറ്റല്‍ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ
മാരിവില്ലു മേഞ്ഞൊരു മണ്‍കുടിലിന്‍ ജാലകം മെല്ലെ മെല്ലെ തുറന്നോ
കാണാതെ കാണാനെന്തു മോഹം
കാണുമ്പോള്‍ ഉള്ളിന്നുള്ളീല്‍ നാണം
മിണ്ടാത്ത ചുണ്ടില്‍ നിന്റെ പാട്ടിന്‍ ഈണം ( ആറ്റിന്‍..)

പാല്‍ പതഞ്ഞു തുളുമ്പുന്ന പാലമരത്തണലത്ത്
പട്ടുമഞ്ചലൊരുക്കുന്നു മാനം ഹേയ്
നീ വരുമ്പോളഴകിന്റെ പീലി മയില്‍ തൂവലാലേ
വീശി വീശി തണുപ്പിക്കും തെന്നല്‍
മുത്തു മൊഴി തത്തേ കുക്കു കുയിലേ
കുപ്പിവള തട്ടി പാട്ടു മൂളേണ്ടേ
ആവാരം പൂ കൊരുത്തു മെനയേണ്ടേ
ആരാരും കാണാന്‍ നാളേ കഴിയേണ്ടെ
കല്യാണ പന്തല്‍ കെട്ടും കാണാം പ്രാവേ ( ആറ്റിന്‍...)

പൂ മെടഞ്ഞ പുല്ലു പായില്‍ വന്നിരുന്നു മുടിയിലേ
മുല്ല മൊട്ടിലുമ്മ വെക്കും മാരന്‍
ഏഴു തിരി വിളക്കിന്റെ കണ്ണു പൊത്തി
മനസ്സിന്റെ ഏലസ്സിലെ മുത്തു കക്കും കള്ളന്‍
മിന്നല്‍ മുകിലിന്റെ പൊന്നിന്‍ വളയായ്
കണ്ണില്‍ മിന്നി തെന്നും കന്നി നിലവായ്
ആവാരം പണ്ടം ചാര്‍ത്തും അഴകാലേ
ആനന്ദ കുമ്മിയാടും കനവാലേ


ഇവിടെ

സ്കൂള്‍ മാസ്റ്റര്‍ ( 1964 ) പി.ബി. ശ്രീനിവാസ്

“നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദ വേദനയോടെ


ചിത്രം: സ്കൂള്‍ മാസ്റ്റര്‍ [ 1964 ]പുട്ടണ കനഗ
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: പി ബി ശ്രീനിവാസ്

നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദ വേദനയോടെ
പിരിഞ്ഞു പോണവരേ
വിധിയുടെ കൈകള്‍ക്കറിയില്ലല്ലോ
വിരഹ വേദന വിരഹ വേദന ( നിറഞ്ഞ...)

പിറന്ന ഭൂമിയും പൊന്നും പണവും പങ്കിടുന്നതു പോലേ (2)
മധുര മാനസ ബന്ധങ്ങള്‍ പകുത്തു മാറ്റരുതേ
അരുതേ പകുത്തു മാറ്റരുതേ ( നിറഞ്ഞ...)


പഞ്ച ഭൂതങ്ങള്‍ തുന്നി തന്നൊരു
പഴയ കുപ്പായങ്ങള്‍ (2)
മരണം ഊരിയെടുത്താലും പിരിഞ്ഞു പോകരുതേ
അരുതേ പിരിഞ്ഞു പോകരുതേ ( നിറഞ്ഞ...)

രക്തം ( 1981 ) യേശുദാസ്

“സുഖം ഒരു ഗ്രീഷ്‌മമിറങ്ങിയ ഭൂവിന്‍ നിഴല്‍ മാത്രം‍


ചിത്രം: രക്തം [ 1981 ] ജോഷി
രചന: ആര്‍ കെ ദാമോദരന്‍
സംഗീതം: ജോണ്‍സണ്‍

പാടിയതു: കെ ജെ യേശുദാസ്

സുഖം ഒരു ഗ്രീഷ്‌മമിറങ്ങിയ-
ഭൂവില്‍ നിഴല്‍ മാത്രം...
മനം അതു തേടി നടന്നൊരു
ഭ്രാന്തന്‍ പ്രതിഭാസം...

(സുഖം...)

കദനങ്ങള്‍തന്‍ കടന്നല്‍ക്കൂട്ടില്‍
വദനം കാട്ടീ എന്‍ മോഹം
നോവിന്‍‍ പൂവായ് എന്നില്‍ വിടര്‍ന്നു
നയനം തുളുമ്പും സ്വപ്‌നങ്ങള്‍...

(സുഖം...)

സത്യമിവിടെ ശരശയ്യകളില്‍
നിത്യം തല്‌പം തിരയുമ്പോള്‍
മനഃസാക്ഷികളില്‍ പൊയ്‌മുഖം ചാര്‍ത്തി
മനുഷ്യന്‍ മാത്രം ചിരിക്കുന്നു ഹഹഹ

(സുഖം...)



ഇവിടെ