Powered By Blogger

Thursday, September 24, 2009

മാമ്പഴക്കാലം [ 2004 ] സുജാത

“കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ

ചിത്രം: മാമ്പഴക്കാലം [ 2004 ] ജോഷി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രന്‍

പാടിയതു: സുജാത

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........
കുയിലേ കുഞ്ഞിക്കുയിലേ (2)
മഞ്ഞുപോലെ മഴ പെയ്തു നിന്നെയുണര്‍ത്താം
ഞാനുണര്‍ത്താം....കണി
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........

കൊച്ചു കൊച്ചു പൂവിന്റെ ചില്ലുവച്ച ചിറകില്‍
കുരുന്നിളം തിങ്കളേ നീയുദിക്കൂ (2)
നിന്റെ പറക്കാത്ത പാവയ്ക്കും പാവാടത്തുമ്പിക്കും
ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍ [കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ]

പട്ടുടുത്ത പാട്ടിന്റെ പൊട്ടുതൊട്ട ഞൊറിയില്‍
പകല്‍ക്കിളിപ്പൈതലേ നീ പറക്കൂ (2)
നിന്റെ കണ്ണാടിക്കുരുവിയ്ക്കും കൈതോലപ്പറവയ്ക്കും
പിരിയാത്ത കൂട്ടായിപ്പോരുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍ [കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ]

ഇവിടെ

No comments: