“മാനത്തെ കായലിന്‍ മണപ്പുറത്തീന്നൊരു
ചിത്രം: കള്ളിച്ചെല്ലമ്മ [ 1969 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: കെ രാഘവന്‍
പാടിയതു: ബ്രഹ്മാനന്ദന്‍ കെ പി
മാനത്തെ കായലില്‍ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി വന്നടുത്തു താമരക്കളിത്തോണി
തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
സംക്രമപ്പൂനിലാവിറങ്ങി വന്നു
നിന്‍ കിളിവാതിലില്‍ പതുങ്ങിനിന്നു
മയക്കമെന്തേ... മയക്കമെന്തേ...(2)
മെരുക്കിയാല്‍ മെരുങ്ങാത്ത മാന്‍കിടാവേ
(മാനത്തെ കായലില്‍)
ശ്രാവണപഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട
പൂവണിമഞ്ചവും മടക്കിവെയ്‌ക്കും
കാര്‍മുകില്‍ മാലകള്‍ മടങ്ങിയെത്തും
ഉണരുണരൂ... ഉണരുണരൂ (2)
മദനന്‍ വളര്‍ത്തുന്ന മണിപ്പിറാവേ (മാനത്തെ കായലില്‍)
ഇവിടെ
No comments:
Post a Comment