“മധുര സ്വപ്മ്നം ഞാന്‍ കണ്ടു മാനത്തൊരു...
ചിത്രം: കാലം മാറി കഥ മാറി [ 1987 ] എം. കൃഷ്ണന്‍ നായര്‍
രചന: പി. ഭാസ്കരന്‍
സംഗീതം: ഏ.റ്റി. ഉമ്മര്‍
പാടിയതു: ചിത്ര
മധുര സ്വപ്നം ഞാന്‍ കണ്ടു
മാനത്തൊരു മുഖം കണ്ടു
..ഒരു മധുര സ്വപ്നം....
ചന്ദ്രനല്ലാ താരമല്ലാ
സുന്ദരമീ മുഖം മാത്രം...[3]...
മന്ദഹാസ കതിര്‍ തൂകി
മാടി മാടി വിളിച്ചപ്പോള്‍
ചിറകു വീശും രാക്കുയിലായ്
പറന്നു പറന്നു ഞാന്‍ ചെന്നു
നീയുമൊരു കിളിയായി
നീല വാനം കൂടായി.. [ മധുര സ്വപ്നം...
താരകള്‍ക്കീ കഥ അറിയാം
നിലാവിനും കഥ അറിയാം
നിന്റെ സ്വര്‍ഗ്ഗ മാളികയും
നിന്റെ സ്വര്‍ണ മാലകളും
കണ്ടതില്ല ഞാനൊന്നും
കണ്ടതു നിന്‍ മുഖം മാത്രം... [ മധുര സ്വപ്നം...
ഉഷ്ണ മാസ ചന്ദ്രിക തന്‍
പൂമേടയിലിരുന്നെന്നെ
പകല്‍ കിനാവു തീര്‍ത്തൊരാ
പറുദീസയില്‍ നിന്നെന്നെ
വിളിച്ചതു നീയാണോ
പടച്ചവന്റെ കൃപയാണോ... [ മധുര സ്വപ്നം ഞാന്‍ കണ്ടു...
ഇവിടെ
Thursday, September 24, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment