Powered By Blogger
Showing posts with label മധുരനൊമ്പരക്കാറ്റു 2000 ചിത്ര...യേശുദാസ്. Show all posts
Showing posts with label മധുരനൊമ്പരക്കാറ്റു 2000 ചിത്ര...യേശുദാസ്. Show all posts

Friday, September 25, 2009

മധുരനൊമ്പരക്കാറ്റു [ 2000 ] ചിത്ര ( യേശുദാസ്)

“കഥ പറഞ്ഞുറങ്ങിയ കാനനക്കുയിലേ

ചിത്രം: മധുരനൊമ്പരക്കാറ്റ്
രചന: യൂസഫലി കേച്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: യേശുദാസ് / ചിത്ര

കഥ പറഞ്ഞുറങ്ങിയ കാനനക്കുയിലേ
പാട്ടു മറന്നൊരീ നൊമ്പരക്കിളിക്കൊരു
ഗാനം പകര്‍ന്നു തരൂ....
തകര്‍ന്ന നെഞ്ചിന്‍ മുരളിയുമായൊരു
താരാട്ട് പാടിത്തരൂ...

(കഥ)
നിര്‍ന്നിദ്രമായ നിശീഥിനിയില്‍
നീലനിലാവും ചെന്തീയായ്
നക്ഷത്രദീപങ്ങള്‍ കൊളുത്തീ വാനം
വെറുതെ കാത്തിരിക്കും എന്നെന്നും
വെറുതെ കാത്തിരിക്കും...
(കഥ)
കാതരമായ കിനാവുകളില്‍‍
നീറി മയങ്ങും കണ്മണിയേ
കേഴുന്നൊരീ കാറ്റിന്‍
സാന്ത്വനംപോലെ
അകലേ ഉണര്‍ന്നിരിക്കും
നിന്നമ്മ നൊയമ്പും നോറ്റിരിക്കും
രാരീരോ രാരാരോ രാരീരോ രാരാരോ
രാരീരോ രാരാരോ രാരീരോ രാരാരോ

ഇവിടെ ചിത്ര

ഇവിടെ യേശുദാസ്