“ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
ചിത്രം: അപ്പു [ 1990 ] ഡെന്നിസ് ജോസഫ്
രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം: സുന്ദര രാജന്‍
പാടിയതു: എം ജി ശ്രീകുമാര്‍ & സുജാത
ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
തുളുമ്പും പൗര്‍ണമികള്‍ എന്നോമലാളെ
ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍
ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍ കിനാവേ
എനിക്കും നിനക്കും ഒരു ലോകം
ആ..ആ..ആ..ആ..ആ
ഉള്ളിന്റെയുള്ളില്‍ നീ തൊട്ടപുളകം
എഴുതിക്കഴിഞ്ഞ മൊഴികള്‍
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികള്‍
സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും എന്റെ നാടിന്‍ പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും നിന്മുഖവുമതില്‍ പൂക്കും
സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും എന്റെ നാടിന്‍ പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും നിന്മുഖവുമതില്‍ പൂക്കും
എനിക്കും നിനക്കും ഒരു ലോകം
(ഒരിക്കല്‍ നീ ചിരിച്ചാല്‍ )
വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ
കണ്ണില്‍ വിടര്‍ന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെ
ഉള്ളില്‍ തരംഗമായി
പൂ കൊഴിയും വഴിവക്കില്‍ പൊന്മുകിലിന്‍ മുഖം നോക്കി
ഞാനിരിക്കും നീ പോയാല്‍ നാളുതൊട്ടു നാളെണ്ണി
എനിക്കും നിനക്കും ഒരു ലോകം
ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍
ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍ കിനാവേ
ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
തുളുമ്പും പൗര്‍ണമികള്‍ എന്നോമലാളെ
എനിക്കും നിനക്കും ഒരു ലോകം
ഉം..ഉം..ഉം..
ഇവിടെ
Showing posts with label അപ്പു 1990 എം.ജി ശ്രീകുമാര്‍ .... സുജാത. Show all posts
Showing posts with label അപ്പു 1990 എം.ജി ശ്രീകുമാര്‍ .... സുജാത. Show all posts
Friday, September 25, 2009
Subscribe to:
Posts (Atom)


