“കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
ചിത്രം: ഡോക്ടര്‍ [ 1963 ] എം.എസ്. മണി
രചന: പി ഭാസ്കരന്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ് & പി സുശീല
കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
കല്പടവിങ്കല്‍ കെട്ടാം നമുക്ക് പുഷ്പം കൊണ്ടൊരു കൊട്ടാരം (2)
വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന്‍ കൊട്ടാരം
വെണ്ണക്കല്ലിന്‍ കൊട്ടാരം
വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന്‍ കൊട്ടാരം
വെണ്ണക്കല്ലിന്‍ കൊട്ടാരം
ആ..ആ..ആ.ആ.ആ..
വസന്തമാസം പറന്നു വന്നിട്ടലങ്കരിക്കും കൊട്ടാരത്തില്‍
മാരിവില്ലുകള്‍ മാലകള്‍ തൂക്കി മധുരിതമാക്കും മട്ടുപ്പാവില്‍
പള്ളി മഞ്ചം തീര്‍ക്കുമ്പോള്‍ വെള്ളമുകിലുകള്‍ വിരി നീര്‍ക്കും(2)
പള്ളിവിളക്കു കൊളുത്തുമ്പോള്‍ വെള്ളിത്താരം തിരി നീട്ടും
വെള്ളിത്താരം തിരി നീട്ടും
കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
ഇവിടെ
Showing posts with label ഡോക്ടര്‍ 1963 യേശുദാസ് ...സുശീല. Show all posts
Showing posts with label ഡോക്ടര്‍ 1963 യേശുദാസ് ...സുശീല. Show all posts
Thursday, September 24, 2009
Subscribe to:
Posts (Atom)