“ജന്മങ്ങളായ് നിന്നെ അറിഞ്ഞീല ഞാന്‍
ചിത്രം: കഥയിലെ രാജകുമാരന്‍ [ 2004 ] കെ.കെ. ഹരിദാസ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: തേജ്
പാടിയതു: സുജാത
ജന്മങ്ങളായ് നിന്നെ അറിഞ്ഞീല ഞാന്‍
മൌനങ്ങളില്‍ മൌനം പൊതിഞ്ഞീല ഞാന്‍
ഒരു പൊന്‍ തിരി പോലെ എരിഞ്ഞീല ഞാന്‍
ഒരു മണ്‍ തരി പോലെ അലിഞ്ഞീല നിന്നില്‍ ഞാന്‍
തനിച്ചൊന്നു വന്നില്ലല്ലൊ ഇന്നെന്നരികില്‍
പൂക്കാത്ത മുല്ലപൂവിന്‍ ഇല പന്തലില്‍
ഏകാന്ത സന്ധ്യാ രാഗം വിരിഞ്ഞെങ്കിലും
ഒളിഞ്ഞിറ്റു വീഴും മഴതുള്ളീയായ്
നനഞ്ഞീറനാകും മണി തെന്നലായ്
ഈ ഒരു നിമിഷാര്ദ്ധം എന്നില്‍ പൂത്തില്ലേ... [ ജന്മങ്ങളായ്...
അന്നത്തെ രാവും ഞാനും തനിച്ചാകവെ
എന്നുള്ളിലേതോ മോഹം തുടിച്ചെങ്കിലും
മറന്നിട്ടു പോകും മണി തൂവലായ്
ഇണ പക്ഷി പാടും ശ്രുതി തേനുമായ്
ഈ ഒരുനിമിഷാര്‍ദ്ധമെന്നില്‍ ചേര്‍ന്നില്ലേ...[ ജന്മങ്ങളായ്
Saturday, September 26, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment