Powered By Blogger

Wednesday, November 4, 2009

പപ്പയുടെ സ്വന്തം അപ്പൂസ് [ 1992 ] ചിത്ര

മഞ്ഞു പെയ്യും രാവില്‍
ചിത്രം: പപ്പയുടെ സ്വന്തം അപ്പൂസ് [ 1992 ] ഫസില്‍
രചന; ബിച്ചു തിരുമല
സംഗീതം: ഇളയ രാജാ

പാടിയതു: ചിത്ര

മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ

മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ
ഈ രാവും ഞാനും നിന്‍ മുന്നില്‍ ശൃംഗാരം പെയ്യും
ഈ മൌനം പോലും വാചാലം സല്ലാപ തോറ്റം
ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം എന്‍ അംഗോപാംഗം
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ


മാനത്തന്തി പൊന്നും തിങ്കള്‍
തിരി ഓരോന്നേഴും താഴ്ത്തി
ചോലക്കൂട്ടില്‍ നീലക്കൂമന്‍ ഇല ജന്നല്‍ വാതില്‍ ചാരി
ഇനിയും ചായാത്ത പൂക്കള്‍ ഇനിയ മോഹങ്ങളോ
മനസ്സു പൂക്കുന്ന രാവില്‍ കുളിരു കൂടുന്നുവോ
ആലോലം വീശും പൂന്തെന്നല്‍ താരാട്ടും പാട്ടില്‍
താലോലം ചായാം പ്രാരമ്പില്‍ പൊന്നിഷ്ടം കൂടാം
മഞ്ഞു പെയ്യും രാവില്‍ നിന്‍ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും നിന്‍‍ കനവുറങ്ങിയോ
ഈ രാവും ഞാനും നിന്‍ മുന്നില്‍ ശൃംഗാരം പെയ്യും
ഈ മൌനം പോലും വാചാലം സല്ലാപ തോറ്റം
ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം എന്‍ അംഗോപാംഗം
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ


തീരക്കോണില്‍ ഏരിക്കാറ്റിന്‍ സുഖ ശായീ രാഗാലാപം
മേഘക്കീറില്‍ മാരിക്കീറിന്‍ ശുഭരാത്രീ സന്ദെശങ്ങള്‍
കുളിരു കുത്തുന്ന കുമ്പിള്‍ ഇനി നമുക്കുള്ളതോ
പുതിയ രോമാഞ്ചമെല്ലാം പുലരി തേടുന്നുവോ
ഈ മോഹക്കൂട്ടില്‍ ഈ കാറ്റില്‍ ഈ യാഗ ചാറ്റില്‍
ഒന്നീണം ചേരാം ഒന്നാകാം പൊന്നിഷ്ടം കൂടാം
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ
ഈ രാവും ഞാനും നിന്‍ മുന്നില്‍ ശൃംഗാരം പെയ്യും
ഈ മൌനം പോലും വാചാലം സല്ലാപ തോറ്റം
ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം എന്‍ അംഗോപാംഗം
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും നിന്‍‍ കനവുറങ്ങിയോ....




ഇവിടെ

ഋഷിശൃംഗന്‍[ 1997 ] യേ‍ശുദാസ് & സുജാത

വിഭാവരീ രാഗം...


ചിത്രം: ഋഷിശൃംഗന്‍‍ [ 1997 ] സുരേഷ് ഉണ്ണിത്താന്‍‍
രചന: രമേശന്‍ നായര്‍
സംഗീതം: ജോണ്‍സണ്‍

പാടിയതു: യേശുദാസ് & സുജാത.

വിഭാവരീ രാഗം, വിടര്‍ന്നൊരീ യാമം
നിലാവു പോല്‍ പ്രേമം നിറഞ്ഞുവോ നാണം
വിലോലമാം മിഴിയാകാം
വിളക്കില്‍ ഞാന്‍ തിരിയാകാം
മനസ്സിലെ കിളിയാകാം... [ വിഭാവരീ രാഗം..

അഴിഞ്ഞൊ രാ കൂന്തല്‍ മുകര്‍ന്നുവോ മഴ മേഘം
തുളുമ്പുമീ ഇളനീരും കവര്‍ന്നുവോ നിശീഥങ്ങള്‍.
അടങ്ങുമോ തുഴയുമ്പോള്‍
അനാദിയാം തിരകള്‍
അലിഞ്ഞുവോ നിമിഷങ്ങള്‍... [ വിഭാവരീ...

കുളിര്‍ന്നൊരാ കുഴല്‍ വിളിയില്‍
കുയില്‍ കിനാവുണരുമ്പോള്‍
ഉലഞ്ഞ നിന്‍ തളിര്‍ ‍മെയ്യില്‍
ചിരാകുകള്‍ തെളിയുമ്പോള്‍

മറക്കുമോ സ്ഥിരമായ് നീ തുടിക്കുമീ പുളകം
പൊതിഞ്ഞുവോ മധുമാസം... [ വിഭാവരീ രാഗം...


ഇവിടെ

പ്രിയ സഖി രാധ [ 1982 ] യേശുദാസ്

അകലെ നിന്നു ഞാന്‍

ചിത്രം: പ്രിയസഖി രാധ [ 1982 ] കെ.പി.പിള്ള
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി ദക്ഷിണാമൂര്‍ത്തി

പാടിയതു: യേശുദാസ്


അകലെ നിന്നു ഞാനാരാധിക്കാം
അനവദ്യ സൗന്ദര്യമേ (അകലെ)
വെണ്‍‌തിങ്കള്‍ച്ചിരി വാരിച്ചൂടി
വെണ്മയെഴുന്ന വസുന്ധരയെപ്പോല്‍

(അകലെ...)

കയ്യെത്തും ശിഖരത്തില്‍ വിടര്‍ന്നാലും
കൈവരുമെന്നാരു കണ്ടു...
മനസ്സില്‍ വസന്തമായ് പൂത്തുലഞ്ഞാലും
മാറോടമരും എന്നാരു കണ്ടു...
പുണര്‍ന്നില്ലെങ്കിലും കനവാലെന്നും
പൂജിക്കാമല്ലോ...

(അകലെ...)

പൂങ്കാറ്റിന്‍ കരവല്ലി ഉലച്ചാലും
പൂ വീഴുമെന്നാരുകണ്ടു...
ചഷകം കണ്‍‌മുന്നില്‍ തുളുമ്പി നിന്നാലും
ദാഹം തീരുമെന്നാരു കണ്ടു...
നുകര്‍ന്നില്ലെങ്കിലും മിഴിവോടെന്നും
ഓര്‍മ്മിക്കാമല്ലോ...

(അകലെ...)




ഇവിടെ

ഓര്‍മ്മച്ചെപ്പ് [ 1998 ] യേശുദാസ് & ചിത്ര

ഉന്മാദം കരളിനൊരുന്മാദം

ചിത്രം: ഓര്‍മ്മച്ചെപ്പ് [ 1998 ] ലോഹിതദാസ്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍

പാടിയതു: കെ ജെ യേശുദാസ്‌ & കെ എസ്‌ ചിത്ര


ഉന്മാദം കരളിനൊരുന്മാദം
കനവുകളില്‍ പാടും മനമുരളി
ആത്മാവില്‍ പൊന്‍ തൂവല്‍ പെയ്തു നിന്ന സന്ധ്യേ
എന്റെ സ്വപ്ന സന്ധ്യേ വൈകി വന്നതെന്തേ...


ഈ നിശാഗന്ധി തന്‍ വാടിയ ചില്ലയില്‍
നിത്യ രോമാഞ്ചമായ് പൊന്‍ മലര്‍ ചൂടി നീ
ശ്യാമ യമുനേ ദേവ യമുനേ
നിന്റെ തീരം തേടി വന്നൊരു പനിനീര്‍ തിങ്കള്‍ ഞാന്‍ [ ഉന്മാദം...

എന്തിനെന്‍ മൌലിയില്‍ പൊന്മയില്‍ പീലികള്‍
ചാര്‍ത്തുവാന്‍ വന്നു നീ മുഗ്ദ വാസന്തമേ
ദേവാംഗനേ ഗോപാംഗനേ എന്തിനെന്നെ പുല്‍കി നിന്നു
തെന്നല്‍ കുളിരേ നീ... [ ഉന്മാദം...


ഇവിടെ

Tuesday, November 3, 2009

ഞങ്ങള്‍ സന്തുഷ്ടരാണു. [ 1999 ] സന്തോഷ് കേശവ്വ്.

പൊന്നിന്‍ വള കിലുക്കി

ചിത്രം: ഞങ്ങൾ സന്തുഷ്ടരാണു് [ 1999 [ രാജസേനന്‍
രചന: എസ്‌ രമേശന്‍ നായര്‍
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു:സന്തോഷ്‌ കേശവ്‌

പൊന്നിന്‍ വള കിലുക്കി വിളിച്ചുണര്‍ത്തി
എന്റെ മന‍സ്സുണര്‍ത്തി [2]
മണിത്തിങ്കള്‍ വിളക്കുമായ് പോരും നിലാവെ
കണിതുമ്പ പൂത്താല്‍ നിന്റെ കല്യാണമായി
ആതിര രാവില്‍ നവ വധുവായ് നീ..
അണയുകില്ലേ ഒന്നും മൊഴിയുകില്ലേ...[ പൊന്നിന്‍...മാ
ശ്രീമംഗലേ നിന്‍ കാലൊച്ച കേട്ടാല്‍
ഭൂമിക്കു വീണ്ടും താരുണ്യമായി
മാറത്തു നിന്‍ മിഴി ചായുന്നതോര്‍ത്താല്‍
മാരന്റെ പാട്ടില്‍ പാല്‍ തിരയായി
തളിര്‍ക്കുന്ന ശില്പം നീയല്ലയോ
ആ മിഴിക്കുള്ളില്‍ ‍ഞാനെന്നും ഒളിക്കില്ലയോ
തനിച്ചൊന്നു കാണാന്‍ കൊതിക്കില്ലയോ
നമ്മള്‍ കൊതിക്കില്ലയോ....[ പൊന്നിന്‍...

കാറണി കൂന്തല്‍ ‍കാളിന്ദിയായാല്‍
താരക പൂക്കള്‍ തേന്‍ ചൊരിയും
രാമഴ മീട്ടും തമ്പുരുവില്‍ നിന്‍
പ്രേമസ്വരങ്ങള്‍‍ ചിറകണിയും
മറക്കാത്ത രാഗം നീലാംബരി
എന്‍ മനസിന്റെ താളത്തില്‍ മയില്‍ കാവടി
എനിക്കുള്ളതെല്ലാം നിനക്കല്ലയോ..
എല്ലാം നിനക്കല്ലയോ...[ പൊന്നിന്‍ വള....


ഇവിടെ

ചന്ദ്രനുദിക്കുന്ന ദിക്കില്‍ [ 2000 ] യേശുദാസ്

ഒരു കുഞ്ഞു പൂവിന്റെ


ചിത്രം: ചന്ദ്രനുദിക്കുന്ന ദിക്കില്‍ [ 2000 ] ലാല്‍ ജോസ്
രചന: എസ്. രമേശന്‍ നായര്‍
സംഗീതം: വിദ്യാസാഗര്‍

പാടിയതു: യേശുദാസ് കെ ജെ

ആ... ആ... ആ... ആ... ആ.... ആ... ആ...
ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി
മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ
തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍ (2)

കുടവുമായ് പോകുന്നൊരമ്പാടിമുകില്‍
എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ
പനിനീരുപെയ്യുന്ന പാതിരാക്കാറ്റിന്റെ
പല്ലവി നീ സ്വയം പാടുകില്ലേ
കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ (2)

എവിടെയോ കണ്ടു മറന്നൊരാ മുഖമിന്നു
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ
കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം
പ്രണയമായ് പൂവിട്ടുവന്നതല്ലേ
നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ (2)

ആ... ആ... ആ... ആ...
തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ
താമരച്ചെപ്പു തുറന്നുവെങ്കില്‍
അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി -
ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍
അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍ (2)


ഇവിടെ

മയില്‍ പീലിക്കാവു [ 1998 ] യേശുദാസ് & ചിത്ര

മയ്ലായ് പറന്നു വാ...

ചിത്രം: മയില്‍പ്പീലിക്കാവ് [ 1998 ] അനില്‍ ബാബു
താരനിര: നരേന്ദ്ര പ്രസാദ്, സിദ്ദിക്ക്, ജഗതി, തിലകൻ, കുഞ്ചാക്കോ ബോബൻ,
ജോമോൾ, ജനാർദ്ദനൻ

സംഗീതം: ബേണി ഇഗ്നേഷ്യസ്‌
രചന: എസ്‌ രമേശന്‍ നായര്‍

പാടിയതു: കെ ജെ യേശുദാസ്‌ &കെ എസ്‌ ചിത്ര

മയ്ലായ് പറന്നു വാ
മഴവില്ലു തോക്കുമെന്നഴകെ...
കനിവാല്‍ പൊഴിഞ്ഞു താ മണിപ്പീലി ഒന്നു നീ അഴകേ..
ഏഴില്ലം കാവുകള്‍ താണ്ടി എന്റെ ഉള്ളില്‍ നീ കൂടണയൂ
എന്‍ മാറില്‍ ചേര്‍ന്നു മയങ്ങാന്‍ ഏഴു വര്‍ണ്ണവും‍ നീ അണിയൂ
നീല രാവുകളും ഈ കുളിരും പകരം ഞാന്‍ നല്‍കാം
ആരുമാരുമറിയാതൊരു നാള്‍ ഹൃദയം നീ കവരും...[ മയിലായ് പറന്നു വാ

മുകിലുകള്‍ പായുമാ മഴ കുന്നില്‍ തളിരണിയും
മയില്‍ പീലിക്കാവില്‍ [2 ]
കാതോരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാനും
വരൂ വരൂ വരദേ... തരുമോ ഒരു നിമിഷം...
മയിലായ് ഓഓഓ മയിലായ് പറന്നു വാ.......കനിവായ്...

ആ ആ ആ ആ ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
വിരഹ നിലാവില്‍ സാഗരമായി പുഴകളിലേതോ ദാഹമായി [2]
കാറ്റിലുറങ്ങും തേങ്ങലായ് നീ പാട്ടിന്ണങ്ങും രാഗമായ്
വരൂ വരൂ വരദേ... തരുമോ തിരു മധുരം...
മയിലായ്....ഓ ഓ ഓ ഓ .. മയിലായ്...


ഇവിടെ

മഴവില്‍ കാവടി [ 1989 ] വേണുഗോപാല്‍ & സുജാത




പള്ളിത്തേരുണ്ടോ


ചിത്രം: മഴവില്‍ക്കാവടി [ 1989 ] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: ജി വേണുഗോപാല്‍ ,സുജാത

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തില്‍ പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോ
ഓ... എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ

(പള്ളിത്തേരുണ്ടോ)

കാടേറിപ്പോരും കിളിയേ പൂക്കൈത-
കടവിലൊരാളെ കണ്ടോ - നീ കണ്ടോ (കാടേറി)
താംബൂലത്താമ്പാളത്തില്‍ കിളിവാലന്‍ വെറ്റിലയോടെ
വിരിമാറിന്‍ വടിവും കാട്ടി മണവാളന്‍ ചമയും നേരം
നിന്നുള്ളില്‍ പൂക്കാലം മെല്ലെയുണര്‍ന്നോ
എന്നോടൊന്നുരിയാടാന്‍ അവനിന്നരികില്‍ വരുമെന്നോ

(പള്ളിത്തേരുണ്ടോ)

തുളുനാടന്‍ കോലക്കുയിലേ പൊന്നൂഞ്ഞാല്‍-
പാട്ടുകളവിടെ കേട്ടോ - നീ കേട്ടോ (തുളുനാടന്‍ )
നിറകതിരും തങ്കവിളക്കും അകതാരില്‍ പത്തരമാറ്റും
മറിമാന്‍‌മിഴിയാളില്‍ കണ്ടോ നിന്‍ മനമൊന്നുരുകിപ്പോയോ
നിന്നുള്ളില്‍ വാസന്തം പാടിയുണര്‍ന്നോ
എന്നില്‍ വീണലിയാനായ് അവളെന്‍ നിനവില്‍ വരുമെന്നോ
(പള്ളിത്തേരുണ്ടോ)




ഇവിടെ

കോട്ടയം കുഞ്ഞച്ചന്‍ [ 1990 ] യേശുദാസ്

ഈ നീല രാവില്‍...

ചിത്രം: കോട്ടയം കുഞ്ഞച്ചന്‍ [ 1990 ] റ്റി.എസ്. സുരേഷ് ബാബു
രചന: ചുനക്കര രാമന്‍ കുട്ടി
സംഗീതം: ശ്യാം

പാടിയതു: യേശുദാസ്

ഈ നീല രാവില്‍, സ്നേഹാര്‍ദ്രനായ് ഞാന്‍
പൂ നുള്ളി നിന്‍ മുന്ന്ല്‍‍ വന്നു...[2]
മണവാട്ടിയായ് നീ മലര്‍ മാല ചാര്‍ത്തി
തേന്‍ തൂകും മോഹങ്ങളായി....
ചിരി മൂടി ഒളി വീശി നിന്നു.

കാട്ടരുവിയെപ്പോലെ പാട്ടു പാടുകയായി
അന്നാദ്യം കാണുന്ന നേരം
സുന്ദരമൊരു സന്ധ്യയിലിളം ഡാലിയാ പൂ പോലെ
ചിന്തയിലൊരു ചന്തമുള്ളൊരു ശാന്തി തന്‍ കനവായി..[ 2 ]

നീ വന്ന രാവില്‍ ഏകാന്തനാം ഞാന്‍
പാടുവാന്‍ നീ‍ തിങ്കള്‍ കൊതിച്ചൊരു മാ‍ ലാഖ ... [ ഈ നീല രാവില്‍...

പ്രേമലഹരിയുമായി ഏക ഹൃദയവുമായി
സാമോദം വാഴുന്നു നമ്മള്‍
നിര്‍വൃതിയുടെ പാല്‍‍കതിരുകള്‍ വീശിടുമെ എന്നും
സ്വര്‍ഗ്ഗ വിശുദ്ധി വഴിഞ്ഞൊഴുകുന്ന
സ്വപ്നമേ നമ്മള്‍ കാണും
നീ വന്ന രാവില്‍ ശോകാന്തനാം ഞാന്‍
പാടുവാന്‍ തിങ്കള്‍ കൊതിച്ചൊരു മാലാഖി [ ഈ നീല രാവില്‍....



ഇവിടെ

വെങ്കലം [ 1993 ] യേശുദാസ് & ലതിക




ഒത്തിരിയൊത്തിരി മോഹങ്ങള്‍

ചിത്രം: വെങ്കലം [ 1993 ]ഭരതന്‍
രചന: പി ഭാസ്‌കരന്‍
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്, ലതിക

ഒത്തിരിയൊത്തിരി മോഹങ്ങള്‍ കതിരിട്ട
പുത്തരിച്ചമ്പാവ് പാടത്ത്, എന്റെ
പുത്തരിച്ചമ്പാവ് പാടത്ത് (ഒത്തിരി)
വണ്ണാത്തിപ്പുള്ളിന്റെ വായ്ത്താരി കേട്ടു ഞാന്‍
പൊന്നിന്‍‌കിനാവുകള്‍ കൊയ്യാന്‍ പോയ്
എന്റെ പൊന്നിന്‍ കിനാവുകള്‍ കൊയ്യാന്‍പോയ്

(ഒത്തിരി)

ആകാശത്തിലെ അമ്പിളിത്തെല്ലിനെ
അരിവാളാക്കി ചെന്നു ഞാന്‍...
ആശതന്‍ പത്തായം കൊട്ടിത്തുറന്നെന്റെ
പറയും പറക്കോലും മാറ്റിവച്ചു, എന്റെ
പറയും പറക്കോലും മാറ്റിവച്ചു...

(ഒത്തിരി)

കാണാദൂരത്ത് കന്നിക്കതിര്‍വയല്‍
പൂക്കണി മിന്നുന്ന പൊന്നുരുളി
കൂട്ടുകാരൊത്തിനി കന്നിക്കൊയ്ത്ത്
പിന്നെ പാട്ടിന്റെ താളത്തില്‍ കറ്റമെതി

(ഒത്തിരി)

ഇ വിടെ

വെങ്കലം [`1993 ] ബിജു നാരായണ്‍ & ചിത്ര



പത്തു വെളുപ്പിനു

ചിത്രം: വെങ്കലം [ 1993] ഭരതന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: ബിജു നാരായണന്‍,ചിത്ര കെ എസ്


പത്തുവെളുപ്പിന് മുറ്റത്തുനിക്കണ
കസ്തൂരിമുല്ലക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്
(പത്തുവെളുപ്പിന്)

വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍
പഞ്ചമിചന്ദ്രന് പാലൂട്ട് (2)
വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്
കല്ലടിക്കോട്ടെന്ന് കല്യാണം
(പത്തുവെളുപ്പിന്)

കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്
കിള്ളിക്കുറിശ്ശിയില്‍ വരവേല്‍പ്പ്(2)
നാക്കില നിറപറ പൂക്കുല പൊന്‍‌കണി
നാലുംവച്ചുള്ളൊരു വരവേല്‍പ്പ്
(പത്തുവെളുപ്പിന്)

മാനത്തുരാത്രിയില്‍ പുള്ളിപ്പുലിക്കളി
മായന്നൂര്‍ കാവില്‍ പാവക്കൂത്ത്
പെണ്ണിനുരാത്രിയില്‍ പൂത്തിരുവാതിര
ചെക്കന്റെ മോറ് ചെന്താമര
(പത്തുവെളുപ്പിന്)



ഇവിടെ

അടിവാരം‍ [ 1997 ] എം.ജി ശ്രീകുമാര്‍ & ചിത്ര

കുളിര്‍ ‍പെയ്ത മാമഴയില്‍

ചിത്രം: അടിവാരം [ 1997 ] ജോയ് തോമസ്
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: ജോണ്‍സണ്‍

പാടിയതു: എം.ജി. ശ്രീകുമാര്‍ & ചിത്ര

കുളിര്‍ പെയ്ത മാമഴയില്‍
നനുനനയും യാമമായ്
ഒരുകുഞ്ഞു പുല്പായില്‍ തനു തളരും നേരമായ്.
ഇരുള്‍ മറ മാറും നിലാവിന്‍ കൂട്ടില്‍
കിനാക്കളിനിയും ചേക്കേരവെ... [ കുളിര്‍ പെയ്ത...


രാവാട മൂടും പൂപെണ്‍കിടാവിന്‍
മെയ്യാകെ ഇന്നു നേര്‍ത്ത ശിശിര വിരലു പൊതിയും
പാല്‍‍ പക്ഷി പാടും പാട്ടിന്റെ തൂവല്‍
താരാട്ടു പോലെ ആര്‍ദ്രമായ്
രാക്കോണില്‍ മിഴി നീട്ടും വാര്‍തിങ്കളേ
അലോലം തിരി താഴ്ത്തുന്നോ
നിഴല്‍ നൂലണിഞ്ഞ നേര്‍ നിലാവു പോകുമെന്നായ്.. [ കുളിര്‍...

മാന്‍‍കണ്ണിലോരോ ശൃംഗാര ഭാവം
പൂം പീലി വീശി നീട്ടുമൊരമൃത നിമിഷം
ചുണ്ടില്‍ വിതുമ്പും സമ്മോഹന രാഗം
തൂമഞ്ഞു പോലെ ഓളമായ്
ആരാരും മുത്താത്ത മുത്തല്ലയോ
അനുരാഗ ശ്രുതി അല്ലയോ
മിഴി കൊണ്ടുഴിഞ്ഞു മെല്ലെ മെല്ലെ നിന്നിലലിയാന്‍ [ കുളിര്‍...


ഇവിടെ

നന്ദനം [ 2002 ] സുജാത

ആരും ആരും

ചിത്രം: നന്ദനം [ 2002 ] രഞ്ചിറ്റ്
രചന: ബിച്ചു തിരുമല
സംഗീതം: വിദ്യാസാഗര്‍

പാടിയതു: സുജാത

ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിന്മേല്‍
ചുംബന കുങ്കുമം തൊട്ടു ഞാന്‍ (2)
മിഴികളില്‍ ഇതളിട്ടു നാണം
ഈ മഴയുടെ ശ്രുതിയിട്ടു മൌനം
അകലെ മുകിലായ് നീയും ഞാനും
പറന്നുയര്‍ന്നൂ ഓ..പറന്നുയര്‍ന്നൂ (ആരും...)


നറുമണിപൊന്‍ വെയില്‍ നാല്‍ മുഴം നേര്യതാല്‍
അഴകേ നിന്‍ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളിത്തോണിയില്‍
തുഴയാതെ നാമിന്നു നീങ്ങവേ
നിറമുള്ള രാത്രി തന്‍ മിഴിവുള്ള തൂവലില്‍
തണുവണി പൊന്‍ വിരല്‍ തഴുകുന്ന മാത്രയില്‍
കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍ നക്ഷത്രം
ഓ.. വിണ്ണിന്‍ നക്ഷത്രം ( ആരും...)

ചെറുനിറനാഴിയില്‍ പൂക്കുല പോലെയെന്‍
ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ
കളഭ സുഗന്ധമായ് പിന്നെയുമെന്നെ നിന്‍
തുടുവര്‍ണ്ണക്കുറിയായി നീ ചാര്‍ത്തവേ
മുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ്
കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായ്
ഉള്ളിന്നുള്ളില്‍ താനേ പൂക്കും പൊന്നിന്‍ നക്ഷത്രം
ഓ..വിണ്ണിന്‍ നക്ഷത്രം (ആരോ...)




ഇവിടെ

Monday, November 2, 2009

മാടമ്പി [ 2005 ] രൂപ & സുദീപ് കുമാര്‍




ചിത്രം: മാടമ്പി [ 2008 ] ബി. ഉണ്ണികൃഷ്ണന്‍‍
സംഗീതം: എം ജയചന്ദ്രന്‍
രചന: ഗിരീഷ്‌ പുത്തഞ്ചേരി )

പാടിയതു:സുദീപ്‌ കുമാര്‍,രൂപ )


തരരാ രര... തരര രര
എന്റെ ശാരികെ പറയാതെ പോകയോ
നിലാവിലെ നിഴല്‍ മേടയില്‍ പാതി മാഞ്ഞ പാട്ടു ഞാന്‍
പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോര്‍മ്മകള്‍
കിനാവിലെ കിളിവാതിലില്‍
കാത്തിരുന്ന സന്ധ്യ ഞാന്‍ എന്റെ ശാരി‍കേ....

എന്നാളുമെന്‍ കുഞ്ഞു പൊന്നൂഞ്ഞാലില്‍
നീ മിന്നരമാടുന്നതോര്‍മ്മ വരും
പിന്നെയും എന്‍ പട്ടുതൂവാല മേല്‍ നീ
മുത്താരമേകുന്നതോര്‍മ്മ വരും
അകലെ നില്പൂ, അകലെ നില്‍പ്പൂ
ഞാന്‍ തനിയെ നില്‍പ്പൂ
പേരറിയാത്തൊരു രാക്കിളിയായ്..
എന്റെ ശാരികേ പറയാതെ പോകയോ
നിലാവിലെ നിഴല്‍ മേടയില്‍
പാതി മാഞ്ഞ പാട്ടു ഞാന്‍....

കണ്‍പീലിയില്‍ കണ്ട വെണ്‍സൂര്യനെ
നീ കണ്ണാടിയാക്കുന്നതോര്‍മ്മ വരും
സിന്ദൂരമായ് നിന്റെ വെണ്‍ നെറ്റിമേല്‍
ഈ ചന്ദ്രോദയംകണ്ടതോര്‍മ്മ വരും
അരികെ നില്‍പ്പൂ ഞാന്‍ അലിഞ്ഞു നില്‍പ്പൂ
ആവണിക്കാവിലെ പൌര്‍ണമിയായ്...
പെയ്തൊഴിഞ്ഞുവോ കുളിരോര്‍മ്മകള്‍
കിനാവിലെ കിളിവാതിലില്‍
കാത്തിരുന്ന സന്ധ്യ ഞാന്‍
എന്റെ ശാ‍രികേ പറയാതെ പോകയോ
നിലാവിലെ നിഴല്‍ മേടയില്‍
പാതി മാഞ്ഞ പാട്ടു ഞാന്‍



ഇവിടെ

ചന്ദ്രോത്സവം [ 2005 ] ജയചന്ദ്രന്‍





ആരാരും കാണാതെ ആരോമൽ തൈമുല്ല

ചിത്രം: ചന്ദ്രോത്സവം [ 2005 ] രഞ്ജിത്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: ജയചന്ദ്രന്‍

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ

കളപ്പുര മേയും കന്നി നിലാവേ
ഇനിയും വരുമോ തിരുവോണം
മുടിത്തുമ്പിലീറൻ തുളസിയുമായി
ഇതിലെ വരുമൊ ധനുമാസം
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ

പഴയ കിനാവിൽ മുന്തിരി നീരിൽ
പാവം ഹൃദയം അലിയുന്നു
താളുകൾ മറിയും മിഴികളിലോരോ
മോഹം വെറുതേ വിരിയുന്നു
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ഒരു നീലാംബരിയായ്‌ ഞാൻ അതിൽ മാഞ്ഞേ പോയ്‌

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ

ഇവിടെ

ധ്വനി [ 1988 ] യേശുദാസ് & സുശീല

അനുരാഗലോല ഗാത്രി
ചിത്രം: ധ്വനി
രചന: യൂസഫലി കേച്ചേരി
സംഗീതം: നൌഷാദ്
പാടിയതു: യേശുദാസ് കെ ജെ,പി സുശീല

തര രാ...ര രാ....ര രാ..ര
തര രാ...ര രാ....ര രാ..ര
തര രാ...ര രാ‍....ര രാ‍..ര
അ അ അ........അ അ......അ അ അ...
അ അ അ.... അ....അ ... അ അ

അനുരാഗലോലഗാത്രി വരവായി നീലരാത്രി
നിനവിന്‍ മരന്ദചഷകം
നിനവിന്‍ മരന്ദചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി മായാമയൂരമാടി
മായാമയൂരമാടി........
ഒളി തേടി നിലാപ്പൂക്കള്‍
ഒളി തേടി നിലാപ്പൂക്കള്‍
വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു..
ഉതിരുന്നു മന്ദമന്ദം
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]




ഇവിടെ

ധ്വനി [ 1988 ] യേശുദാസ്

ആണ്‍‌കുയിലേ
ചിത്രം: ധ്വനി [ 1988 ] ഏ. റ്റി. അബു
രചന: യൂസഫലി കേച്ചേരി
സംഗീതം: നൌഷാദ്

പാടിയതു യേശുദാസ് കെ ജെ


ആൺകുയിലേ തേൻ‌കുയിലേ..
ആൺകുയിലേ തേൻ‌കുയിലേ.. ആൺകുയിലേ തേൻ‌കുയിലേ..
നിന്റെ സ്വരം കേട്ടുണയും പെൺകിളിയേപ്പോലെ (2)
വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2)
ആൺകുയിലേ തേൻ‌കുയിലേ..

ഹൃദയമൃദുലധമനികളിൽ സുമശരലീല
ഉണർന്നുമനം അണിഞ്ഞുവനം ഹിമമണിമാല.. (2)
രതിതരളം വിപിനതലം പവനനടനശാല (2)
വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ..(2)
ആൺകുയിലേ തേൻ‌കുയിലേ..

അഴകിലൊഴുകിപുഴതഴുകി കളകളനാദം
കവിഹൃദയം തുയിലുണരും ധ്രുമദളഗീതം
സുഗമകലാ ലയമൊരുക്കിചലിത ചലിത പാദം
വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2)
ആൺകുയിലേ തേൻ‌കുയിലേ.. (2)



ഇവിടെ

ഉള്‍ക്കടല്‍ ( 1979 ) യേശുദാസ്

എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ


ചിത്രം: ഉള്‍ക്കടല്‍ [ 1979 ] കെ. ജി. ജോര്ജ്
രചന: ഒ. എന്‍. വി. കുറുപ്പ്
സംഗീതം: എം. ബി. ശ്രീനിവാസന്‍

പാടിയതു: യേശുദാസ്

എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ, നിന്നെയും തേടീ...ആ....
എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ, നിന്നെയും തേടി
എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു, വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു...

നിന്‍ ചുടുനിശ്വാസ ധാരയാം വേനലും
നിര്‍വൃതിയായൊരു പൂക്കാലവും (2)
നിന്‍ ജലക്രീഡാലഹരിയാം വര്‍ഷവും
നിന്‍ കുളിര്‍ ചൂടിയ ഹേമന്തവും
വന്നു തൊഴുതുമടങ്ങുന്നു
പിന്നെയും പിന്നെയും
നീ മാത്രമെങ്ങു പോയീ...
നീ മാത്രമെങ്ങു പോയീ...

നിന്‍ ചുരുള്‍ വെറ്റില തിന്നു തുടുത്തൊരു
പൊന്നുഷകന്യകള്‍ വന്നു പോകും
നിന്‍ മുടിചാര്‍ത്തിലെ സൌരഭമാകെ
പണ്ടെന്നോ കവര്‍ന്നൊരീ പൂക്കൈതകള്‍
പൊന്നിളം ചെപ്പു തുറക്കുന്നു
പിന്നെയും പിന്നെയും
നീ മാത്രമെങ്ങു പോയീ...
നീ മാത്രമെങ്ങു പോയീ...


ഇവിടെ

Saturday, October 31, 2009

കാണാൻ കൊതിച്ച്..[ 1985 ].യേശുദാസ് & ചിത്ര

“സ്വപ്നങ്ങള്‍ ഒക്കെയും പങ്കുവയ്ക്കാം

ചിത്രം: കാണാന്‍ കൊതിച്ച്
രചന: പി.ഭാസ്കരന്‍
സംഗീതം: വിദ്യാധരന്‍

പാtഇയതു:: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര



സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം …
ദുഖഭാരങ്ങളും പങ്കുവയ്കാം…. (സ്വപ്നങ്ങളൊക്കെയും…)
ആശതന്‍ തേരില്‍ നിരാശതന്‍
കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്കാം..(സ്വപ്നങ്ങളൊക്കെയും…)

കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവയ്കാം .., ( കല്പനതന്‍…)
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…)

സങ്കല്പകേദാരഭൂവില്‍ വിളയുന്ന
പൊന്‍ കതിരൊക്കെയും പങ്കുവയ്കാം..(സങ്കല്പകേദാര..)
കര്‍മ്മപ്രപഞ്ചത്തിന്‍ ജീവിതയാത്രയില്‍
നമ്മളേ നമ്മള്‍ക്കായ് പങ്കുവയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)









ഇവിടെ

കറുത്ത പക്ഷികൾ [ 2006 ] മഞ്ജരി





“മഴയില്‍ രാത്രിമഴയില്‍

ചിത്രം: കറുത്ത പക്ഷികള്‍ [ 2006 ] കമൽ
രചന: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: മോഹന്‍ സിതാര

പാടിയതു: മഞ്ജരി


മഴയില്‍ രാത്രിമഴയില്‍... കൊഴിയും സ്നേഹനിറവില്‍...
നിനവേ...... ആ‍.........
നിനവേ..., എന്തേ... നിന്നില്‍...
വിരഹം ചേരും നോവിന്‍ നീലാംബരീ...
മഴയില്‍ രാത്രിമഴയില്‍
കൊഴിയും സ്നേഹനിറവില്‍...

മുഖം തരാതെ പോയ്മറഞ്ഞോ, വസന്തകാലം?
മുഖം തരാതെ പോയ്മറഞ്ഞോ, വസന്തകാലം?
മധുരമൊഴികളേ... നിങ്ങള്‍ പോലും മൌനം തേടും നേരം
ഹരിതവനികളിലെ ഇലകളിനിയുമൊരു
ചിതയുടെ കനലൊളിയായ്
ഗ്രീഷ്മം ഗ്രീഷ്മം...
മഴയില്‍ രാത്രിമഴയില്‍...
കൊഴിയും സ്നേഹനിറവില്‍...

ആ... ആ.... ആ‍... ആ.... ആ...
ദലം കരിഞ്ഞ വേനലേങ്ങോ അകന്നപോലെ...
ദലം കരിഞ്ഞ വേനലേങ്ങോ അകന്നപോലെ...
മിഥുനശലഭമേ... നീയോ മെല്ലെ ദൂരെ മേയും നേരം
വിധുരരജനിയുടെ മുകുളമനസിലൊരു
ജലമണി പതിയുകയായ് വീണ്ടും വീണ്ടും...

മഴയില്‍ രാത്രിമഴയില്‍...
കൊഴിയും സ്നേഹനിറവില്‍...
നിനവേ...... ആ‍.........
നിനവേ..., എന്തേ... നിന്നില്‍...
വിരഹം ചേരും നോവിന്‍ നീലാംബരീ...





“മഴയില്‍ രാത്രിമഴയില്‍ കൊഴിയും സ്നേഹനിറവില്‍...





ഇവിടെ

ഓടയിൽ നിന്നു.. [ 1965 ] പി. സുശീല

“കാറ്റിൽ ഇളം കാറ്റിൽ...




ചിത്രം: ഓടയില്‍ നിന്ന് [ 1965 ] കെ. എസ്. സേതുമാധവൻ
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: പി സുശീല

കാറ്റില്‍ ഇളം കാറ്റില്‍ ഒഴുകി വരും ഗാനം
ഒരു കാണാക്കുയില്‍ പാടും കളമുരളീ ഗാനം
ഇതാ ഇതാ ഇതാ.. (കാറ്റില്‍...)

ആത്മ വിപഞ്ചികയില്‍
മധു മാസ പഞ്ചമിയില്‍
അന്നു മാലിനിതീരത്ത് ശകുന്തള പാടിയ
മായാ മോഹന ഗാനം (2)
ഇതാ ഇതാ..ഇതാ‍ (കാറ്റില്‍...)


മാദകരജനികളില്‍
പ്രിയ മാനസ യമുനകളീല്‍
അന്നു രാഗ ലഹരിയില്‍ ഗോപികള്‍ പാടിയ
രാധാ മാധവ ഗാനം (2)
ഇതാ ഇതാ ഇതാ.. (കാറ്റില്‍...)

എന്നെന്നും കണ്ണേട്ടന്റെ...[ 1986 ] യേശുദാസ്

ദേവദുന്ദുഭി സാന്ദ്രലയം


ചിത്രം: എന്നെന്നും കണ്ണേട്ടന്റെ[ 1986 ] ഫസിൽ
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ജെറി അമല്‍ദേവ്

പാടിയതു: യേശുദാ‍സ്

ഉം...ലയം സാന്ദ്രലയം..ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍
കാവ്യമരാള ഗമനലയം

നീരവഭാവം മരതകമണിയും
സൗപര്‍ണ്ണികാ തീരഭൂവില്‍ (2)
പൂവിടും നവമല്ലികാ ലതകളില്‍
സര്‍ഗ്ഗോന്മാദക ശ്രുതിവിലയം

പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും
നീഹാര ബിന്ദുവായ് നാദം
ശ്രീലവസന്ത സ്വരഗതി മീട്ടും
കച്ഛപി വീണയായ്‌ കാലം
അഴകിന്‍ ഈറന്‍ നീലാഞ്ജനം ചുറ്റി
ഹരിചന്ദന ശുഭഗന്ധമുണര്‍ത്തി
അപ്സര കന്യതന്‍ (2)താളവിന്യാസ
ത്രികാല ജതിയായ്‌ ത്രിസന്ധ്യകള്‍ ..
ആ..ആ..ആ..





ഇവിടെ

ഇരുട്ടിന്റെ ആത്മാവു [ 1967 ] എസ്.ജാനകി

“ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ചിത്രം: ഇരുട്ടിന്റെ ആത്മാവ് (1967) പി. ഭാസ്കരൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: ബാബുരാജ്

പാടിയതു: എസ് ജാനകി


ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ
കണ്ണീരിൽ മുങ്ങിയൊരെൻ കൊച്ചുകിനാവുകൾ
എന്തിനീ ശ്രീകോവിൽ ചുറ്റിടുന്നൂ വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നൂ (ഈറനുടുത്തും)

കൊട്ടിയടച്ചൊരീ കോവിലിൻ മുന്നിൽ ഞാൻ
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും
വാടാത്ത പ്രതീക്ഷ തൻ വാസന്തിപ്പൂമാല
വാങ്ങുവാനാരും അണയില്ലല്ലോ (ഈറനുടുത്തും)


മാനവഹൃദയത്തിൻ നൊമ്പരം കാണാതെ
മാനത്തു ചിരിക്കുന്ന വാർത്തിങ്കളേ
മൂടുപടമണിഞ്ഞ മൂഢവികാരത്തിൻ
നാടകം കണ്ടുകണ്ടു മടുത്തുപോയോ (ഈറനുടുത്തും)

പൂന്തേനരുവി ( 1974) യേശുദാസ്

ഒരു സ്വപ്നത്തിന്‍ മഞ്ചലെനിയ്ക്കായ്

ചിത്രം: പൂന്തേനരുവി [ 1974 ] ശശികുമാർ
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം കെ അര്‍ജ്ജുനന്‍

പാടിയതു: യേശുദാസ്

ഒരു സ്വപ്നത്തിന്‍ മഞ്ചലെനിക്കായ്
ഒരുക്കുമോ നീ ഒരിക്കല്‍കൂടി ഒരിക്കല്‍കൂടി..
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ
ഒരിക്കല്‍കൂടി ഒരിക്കല്‍കൂടി...

നിറങ്ങള്‍ മങ്ങി നിഴലുകള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങി..
നിതാന്ത ദു:ഖക്കടലിൻ ചുഴിയില്‍
നിന്‍ പ്രിയതോഴന്‍ മുങ്ങി...
പിരിയും മുന്‍പേ നിന്‍ പുഞ്ചിരിയുടെ
മധുരംപകരൂ ഒരിയ്ക്കല്‍ കൂടി...

(ഒരു സ്വപ്നത്തിന്‍)

ഒരു കൊച്ചഴിയായ് മമ മിഴിനീരിന്‍
കടലില്‍ നീയൊന്നുയരൂ..
വിഷാദ ഹൃദയത്തിരകളില്‍ ഉയരും
വിശ്വാസംപോലുണരൂ
പിരിയും മുന്‍പേ നിന്‍ കണ്‍‌മുനയുടെ
കവിത പകരൂ ഒരിയ്ക്കല്‍ കൂടി...

(ഒരു സ്വപ്നത്തിന്‍)

Friday, October 30, 2009

കുട്ടിക്കുപ്പായം ( 1964 ) പി. ലീല

കല്യാണ രാതിര്യിൽ കള്ളികൾ തോഴിമാർ


ചിത്രം: കുട്ടിക്കുപ്പായം [ 1964 ] എം. കൃഷ്ണൻ നായർ
രചന: പി. ഭാസ്കരൻ
സംഗീതം : ബാബുരാജ്

പാടിയതു: പി. ലീല.

കല്യാണ രാത്രിയിൽ കള്ളികൾ തോഴിമാർ
നുള്ളി, പലതും ചൊല്ലി, പിന്നെ
മെല്ലെ മെല്ലെ മണിയറയിൽ തള്ളി.
കാണാതിരിക്കുവാൻ ഞാൻ കൊതിച്ചു
പിന്നെ കതകിന്റെ പിന്നിൽ പോയ് ഞാൻ ഒളിച്ചു
കല്യാണ പിറ്റേന്നു കാണാതിരുന്നപ്പൊൾ നീറി
ഖൽബു നീറി ഞാന്നാ
സ്നേഹം കൊണ്ടാളാകെ മാറി..... [ കല്യാnഅ രാത്രിയിൽ



അനുരാഗപ്പൂമരം തളിരണിഞ്ഞു
അതിൽ ആശ തൻ പൂക്കാലം വന്നnഅഞ്ഞു
കനിയൊന്നും കാണാത്ത കായൊന്നു കാണുവാൻ
മോഹം വല്ലാത്ത ദാഹം- ആരും
കാണാത്ത കണ്മണിയേ വായോo... [കല്യാnഅ രാത്രിയിൽ...