ആരും ആരും
ചിത്രം: നന്ദനം [ 2002 ] രഞ്ചിറ്റ്
രചന: ബിച്ചു തിരുമല
സംഗീതം: വിദ്യാസാഗര്‍
പാടിയതു: സുജാത
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിന്മേല്‍
ചുംബന കുങ്കുമം തൊട്ടു ഞാന്‍ (2)
മിഴികളില്‍ ഇതളിട്ടു നാണം
ഈ മഴയുടെ ശ്രുതിയിട്ടു മൌനം
അകലെ മുകിലായ് നീയും ഞാനും
പറന്നുയര്‍ന്നൂ ഓ..പറന്നുയര്‍ന്നൂ (ആരും...)
നറുമണിപൊന്‍ വെയില്‍ നാല്‍ മുഴം നേര്യതാല്‍
അഴകേ നിന്‍ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളിത്തോണിയില്‍
തുഴയാതെ നാമിന്നു നീങ്ങവേ
നിറമുള്ള രാത്രി തന്‍ മിഴിവുള്ള തൂവലില്‍
തണുവണി പൊന്‍ വിരല്‍ തഴുകുന്ന മാത്രയില്‍
കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍ നക്ഷത്രം
ഓ.. വിണ്ണിന്‍ നക്ഷത്രം ( ആരും...)
ചെറുനിറനാഴിയില്‍ പൂക്കുല പോലെയെന്‍
ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ
കളഭ സുഗന്ധമായ് പിന്നെയുമെന്നെ നിന്‍
തുടുവര്‍ണ്ണക്കുറിയായി നീ ചാര്‍ത്തവേ
മുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ്
കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായ്
ഉള്ളിന്നുള്ളില്‍ താനേ പൂക്കും പൊന്നിന്‍ നക്ഷത്രം
ഓ..വിണ്ണിന്‍ നക്ഷത്രം (ആരോ...)
ഇവിടെ
Tuesday, November 3, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment