
ചിത്രം: മാടമ്പി [ 2008 ] ബി. ഉണ്ണികൃഷ്ണന്‍
സംഗീതം: എം ജയചന്ദ്രന്‍
രചന: ഗിരീഷ് പുത്തഞ്ചേരി )
പാടിയതു:സുദീപ് കുമാര്‍,രൂപ )
തരരാ രര... തരര രര
എന്റെ ശാരികെ പറയാതെ പോകയോ
നിലാവിലെ നിഴല്‍ മേടയില്‍ പാതി മാഞ്ഞ പാട്ടു ഞാന്‍
പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോര്‍മ്മകള്‍
കിനാവിലെ കിളിവാതിലില്‍
കാത്തിരുന്ന സന്ധ്യ ഞാന്‍ എന്റെ ശാരികേ....
എന്നാളുമെന്‍ കുഞ്ഞു പൊന്നൂഞ്ഞാലില്‍
നീ മിന്നരമാടുന്നതോര്‍മ്മ വരും
പിന്നെയും എന്‍ പട്ടുതൂവാല മേല്‍ നീ
മുത്താരമേകുന്നതോര്‍മ്മ വരും
അകലെ നില്പൂ, അകലെ നില്‍പ്പൂ
ഞാന്‍ തനിയെ നില്‍പ്പൂ
പേരറിയാത്തൊരു രാക്കിളിയായ്..
എന്റെ ശാരികേ പറയാതെ പോകയോ
നിലാവിലെ നിഴല്‍ മേടയില്‍
പാതി മാഞ്ഞ പാട്ടു ഞാന്‍....
കണ്‍പീലിയില്‍ കണ്ട വെണ്‍സൂര്യനെ
നീ കണ്ണാടിയാക്കുന്നതോര്‍മ്മ വരും
സിന്ദൂരമായ് നിന്റെ വെണ്‍ നെറ്റിമേല്‍
ഈ ചന്ദ്രോദയംകണ്ടതോര്‍മ്മ വരും
അരികെ നില്‍പ്പൂ ഞാന്‍ അലിഞ്ഞു നില്‍പ്പൂ
ആവണിക്കാവിലെ പൌര്‍ണമിയായ്...
പെയ്തൊഴിഞ്ഞുവോ കുളിരോര്‍മ്മകള്‍
കിനാവിലെ കിളിവാതിലില്‍
കാത്തിരുന്ന സന്ധ്യ ഞാന്‍
എന്റെ ശാരികേ പറയാതെ പോകയോ
നിലാവിലെ നിഴല്‍ മേടയില്‍
പാതി മാഞ്ഞ പാട്ടു ഞാന്‍
ഇവിടെ
No comments:
Post a Comment