അനുരാഗലോല ഗാത്രി
ചിത്രം: ധ്വനി
രചന: യൂസഫലി കേച്ചേരി
സംഗീതം: നൌഷാദ്
പാടിയതു: യേശുദാസ് കെ ജെ,പി സുശീല
തര രാ...ര രാ....ര രാ..ര
തര രാ...ര രാ....ര രാ..ര
തര രാ...ര രാ....ര രാ..ര
അ അ അ........അ അ......അ അ അ...
അ അ അ.... അ....അ ... അ അ
അനുരാഗലോലഗാത്രി വരവായി നീലരാത്രി
നിനവിന്‍ മരന്ദചഷകം
നിനവിന്‍ മരന്ദചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]
ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി മായാമയൂരമാടി
മായാമയൂരമാടി........
ഒളി തേടി നിലാപ്പൂക്കള്‍
ഒളി തേടി നിലാപ്പൂക്കള്‍
വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]
സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു..
ഉതിരുന്നു മന്ദമന്ദം
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
ഇവിടെ
Monday, November 2, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment