എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
ചിത്രം: ഉള്‍ക്കടല്‍ [ 1979 ] കെ. ജി. ജോര്ജ്
രചന: ഒ. എന്‍. വി. കുറുപ്പ്
സംഗീതം: എം. ബി. ശ്രീനിവാസന്‍
പാടിയതു: യേശുദാസ്
എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ, നിന്നെയും തേടീ...ആ....
എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ, നിന്നെയും തേടി
എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു, വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു...
നിന്‍ ചുടുനിശ്വാസ ധാരയാം വേനലും
നിര്‍വൃതിയായൊരു പൂക്കാലവും (2)
നിന്‍ ജലക്രീഡാലഹരിയാം വര്‍ഷവും
നിന്‍ കുളിര്‍ ചൂടിയ ഹേമന്തവും
വന്നു തൊഴുതുമടങ്ങുന്നു
പിന്നെയും പിന്നെയും
നീ മാത്രമെങ്ങു പോയീ...
നീ മാത്രമെങ്ങു പോയീ...
നിന്‍ ചുരുള്‍ വെറ്റില തിന്നു തുടുത്തൊരു
പൊന്നുഷകന്യകള്‍ വന്നു പോകും
നിന്‍ മുടിചാര്‍ത്തിലെ സൌരഭമാകെ
പണ്ടെന്നോ കവര്‍ന്നൊരീ പൂക്കൈതകള്‍
പൊന്നിളം ചെപ്പു തുറക്കുന്നു
പിന്നെയും പിന്നെയും
നീ മാത്രമെങ്ങു പോയീ...
നീ മാത്രമെങ്ങു പോയീ...
ഇവിടെ
Monday, November 2, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment