Powered By Blogger
Showing posts with label വെങ്കലം ബിജു നാരായണ്‍. Show all posts
Showing posts with label വെങ്കലം ബിജു നാരായണ്‍. Show all posts

Tuesday, November 3, 2009

വെങ്കലം [`1993 ] ബിജു നാരായണ്‍ & ചിത്ര



പത്തു വെളുപ്പിനു

ചിത്രം: വെങ്കലം [ 1993] ഭരതന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: ബിജു നാരായണന്‍,ചിത്ര കെ എസ്


പത്തുവെളുപ്പിന് മുറ്റത്തുനിക്കണ
കസ്തൂരിമുല്ലക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്
(പത്തുവെളുപ്പിന്)

വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍
പഞ്ചമിചന്ദ്രന് പാലൂട്ട് (2)
വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്
കല്ലടിക്കോട്ടെന്ന് കല്യാണം
(പത്തുവെളുപ്പിന്)

കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്
കിള്ളിക്കുറിശ്ശിയില്‍ വരവേല്‍പ്പ്(2)
നാക്കില നിറപറ പൂക്കുല പൊന്‍‌കണി
നാലുംവച്ചുള്ളൊരു വരവേല്‍പ്പ്
(പത്തുവെളുപ്പിന്)

മാനത്തുരാത്രിയില്‍ പുള്ളിപ്പുലിക്കളി
മായന്നൂര്‍ കാവില്‍ പാവക്കൂത്ത്
പെണ്ണിനുരാത്രിയില്‍ പൂത്തിരുവാതിര
ചെക്കന്റെ മോറ് ചെന്താമര
(പത്തുവെളുപ്പിന്)



ഇവിടെ