Powered By Blogger
Showing posts with label പ്രിയ സഖി രാധ 1982 യേശുദാസ്. Show all posts
Showing posts with label പ്രിയ സഖി രാധ 1982 യേശുദാസ്. Show all posts

Wednesday, November 4, 2009

പ്രിയ സഖി രാധ [ 1982 ] യേശുദാസ്

അകലെ നിന്നു ഞാന്‍

ചിത്രം: പ്രിയസഖി രാധ [ 1982 ] കെ.പി.പിള്ള
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി ദക്ഷിണാമൂര്‍ത്തി

പാടിയതു: യേശുദാസ്


അകലെ നിന്നു ഞാനാരാധിക്കാം
അനവദ്യ സൗന്ദര്യമേ (അകലെ)
വെണ്‍‌തിങ്കള്‍ച്ചിരി വാരിച്ചൂടി
വെണ്മയെഴുന്ന വസുന്ധരയെപ്പോല്‍

(അകലെ...)

കയ്യെത്തും ശിഖരത്തില്‍ വിടര്‍ന്നാലും
കൈവരുമെന്നാരു കണ്ടു...
മനസ്സില്‍ വസന്തമായ് പൂത്തുലഞ്ഞാലും
മാറോടമരും എന്നാരു കണ്ടു...
പുണര്‍ന്നില്ലെങ്കിലും കനവാലെന്നും
പൂജിക്കാമല്ലോ...

(അകലെ...)

പൂങ്കാറ്റിന്‍ കരവല്ലി ഉലച്ചാലും
പൂ വീഴുമെന്നാരുകണ്ടു...
ചഷകം കണ്‍‌മുന്നില്‍ തുളുമ്പി നിന്നാലും
ദാഹം തീരുമെന്നാരു കണ്ടു...
നുകര്‍ന്നില്ലെങ്കിലും മിഴിവോടെന്നും
ഓര്‍മ്മിക്കാമല്ലോ...

(അകലെ...)




ഇവിടെ