ദേവദുന്ദുഭി സാന്ദ്രലയം
ചിത്രം: എന്നെന്നും കണ്ണേട്ടന്റെ[ 1986 ] ഫസിൽ
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ജെറി അമല്‍ദേവ്
പാടിയതു: യേശുദാസ്
ഉം...ലയം സാന്ദ്രലയം..ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍
കാവ്യമരാള ഗമനലയം
നീരവഭാവം മരതകമണിയും
സൗപര്‍ണ്ണികാ തീരഭൂവില്‍ (2)
പൂവിടും നവമല്ലികാ ലതകളില്‍
സര്‍ഗ്ഗോന്മാദക ശ്രുതിവിലയം
പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും
നീഹാര ബിന്ദുവായ് നാദം
ശ്രീലവസന്ത സ്വരഗതി മീട്ടും
കച്ഛപി വീണയായ് കാലം
അഴകിന്‍ ഈറന്‍ നീലാഞ്ജനം ചുറ്റി
ഹരിചന്ദന ശുഭഗന്ധമുണര്‍ത്തി
അപ്സര കന്യതന്‍ (2)താളവിന്യാസ
ത്രികാല ജതിയായ് ത്രിസന്ധ്യകള്‍ ..
ആ..ആ..ആ..
ഇവിടെ
Saturday, October 31, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment