ഒരു സ്വപ്നത്തിന്‍ മഞ്ചലെനിയ്ക്കായ്
ചിത്രം: പൂന്തേനരുവി [ 1974 ] ശശികുമാർ
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം കെ അര്‍ജ്ജുനന്‍
പാടിയതു: യേശുദാസ്
ഒരു സ്വപ്നത്തിന്‍ മഞ്ചലെനിക്കായ്
ഒരുക്കുമോ നീ ഒരിക്കല്‍കൂടി ഒരിക്കല്‍കൂടി..
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ
ഒരിക്കല്‍കൂടി ഒരിക്കല്‍കൂടി...
നിറങ്ങള്‍ മങ്ങി നിഴലുകള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങി..
നിതാന്ത ദു:ഖക്കടലിൻ ചുഴിയില്‍
നിന്‍ പ്രിയതോഴന്‍ മുങ്ങി...
പിരിയും മുന്‍പേ നിന്‍ പുഞ്ചിരിയുടെ
മധുരംപകരൂ ഒരിയ്ക്കല്‍ കൂടി...
(ഒരു സ്വപ്നത്തിന്‍)
ഒരു കൊച്ചഴിയായ് മമ മിഴിനീരിന്‍
കടലില്‍ നീയൊന്നുയരൂ..
വിഷാദ ഹൃദയത്തിരകളില്‍ ഉയരും
വിശ്വാസംപോലുണരൂ
പിരിയും മുന്‍പേ നിന്‍ കണ്‍മുനയുടെ
കവിത പകരൂ ഒരിയ്ക്കല്‍ കൂടി...
(ഒരു സ്വപ്നത്തിന്‍)
Saturday, October 31, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment