Powered By Blogger
Showing posts with label അടിവാരം 1997 എം.ജി. ശ്രീകുമാര്‍.... ചിത്ര. Show all posts
Showing posts with label അടിവാരം 1997 എം.ജി. ശ്രീകുമാര്‍.... ചിത്ര. Show all posts

Tuesday, November 3, 2009

അടിവാരം‍ [ 1997 ] എം.ജി ശ്രീകുമാര്‍ & ചിത്ര

കുളിര്‍ ‍പെയ്ത മാമഴയില്‍

ചിത്രം: അടിവാരം [ 1997 ] ജോയ് തോമസ്
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: ജോണ്‍സണ്‍

പാടിയതു: എം.ജി. ശ്രീകുമാര്‍ & ചിത്ര

കുളിര്‍ പെയ്ത മാമഴയില്‍
നനുനനയും യാമമായ്
ഒരുകുഞ്ഞു പുല്പായില്‍ തനു തളരും നേരമായ്.
ഇരുള്‍ മറ മാറും നിലാവിന്‍ കൂട്ടില്‍
കിനാക്കളിനിയും ചേക്കേരവെ... [ കുളിര്‍ പെയ്ത...


രാവാട മൂടും പൂപെണ്‍കിടാവിന്‍
മെയ്യാകെ ഇന്നു നേര്‍ത്ത ശിശിര വിരലു പൊതിയും
പാല്‍‍ പക്ഷി പാടും പാട്ടിന്റെ തൂവല്‍
താരാട്ടു പോലെ ആര്‍ദ്രമായ്
രാക്കോണില്‍ മിഴി നീട്ടും വാര്‍തിങ്കളേ
അലോലം തിരി താഴ്ത്തുന്നോ
നിഴല്‍ നൂലണിഞ്ഞ നേര്‍ നിലാവു പോകുമെന്നായ്.. [ കുളിര്‍...

മാന്‍‍കണ്ണിലോരോ ശൃംഗാര ഭാവം
പൂം പീലി വീശി നീട്ടുമൊരമൃത നിമിഷം
ചുണ്ടില്‍ വിതുമ്പും സമ്മോഹന രാഗം
തൂമഞ്ഞു പോലെ ഓളമായ്
ആരാരും മുത്താത്ത മുത്തല്ലയോ
അനുരാഗ ശ്രുതി അല്ലയോ
മിഴി കൊണ്ടുഴിഞ്ഞു മെല്ലെ മെല്ലെ നിന്നിലലിയാന്‍ [ കുളിര്‍...


ഇവിടെ