ഒരു കുഞ്ഞു പൂവിന്റെ
ചിത്രം: ചന്ദ്രനുദിക്കുന്ന ദിക്കില്‍ [ 2000 ] ലാല്‍ ജോസ്
രചന: എസ്. രമേശന്‍ നായര്‍
സംഗീതം: വിദ്യാസാഗര്‍
പാടിയതു: യേശുദാസ് കെ ജെ
ആ... ആ... ആ... ആ... ആ.... ആ... ആ...
ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി
മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ
തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍ (2)
കുടവുമായ് പോകുന്നൊരമ്പാടിമുകില്‍
എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ
പനിനീരുപെയ്യുന്ന പാതിരാക്കാറ്റിന്റെ
പല്ലവി നീ സ്വയം പാടുകില്ലേ
കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ (2)
എവിടെയോ കണ്ടു മറന്നൊരാ മുഖമിന്നു
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ
കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം
പ്രണയമായ് പൂവിട്ടുവന്നതല്ലേ
നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ (2)
ആ... ആ... ആ... ആ...
തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ
താമരച്ചെപ്പു തുറന്നുവെങ്കില്‍
അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി -
ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍
അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍ (2)
ഇവിടെ
Showing posts with label ചന്ദ്രനുദിക്കുന്ന ദിക്കില്‍ 2000 യേശുദാസ്. Show all posts
Showing posts with label ചന്ദ്രനുദിക്കുന്ന ദിക്കില്‍ 2000 യേശുദാസ്. Show all posts
Tuesday, November 3, 2009
Subscribe to:
Posts (Atom)