Powered By Blogger

Saturday, August 8, 2009

നീല കടമ്പു [1985 ] ചിത്ര

“ നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍..
ചിത്രം; നീല കടമ്പ് (1985)
രചന: കെ.ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: ചിത്ര


നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍..
നിന്നെ പ്രതീക്ഷിച്ചു നിന്നു
ഒരു കൃഷ്ണ തുളസിക്കതിരുമായ് നിന്നെ ഞാന്‍
ഇന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ..
നീയിതു ചൂടാതെ പോകയോ...

ആഷാഢമാസ നിശീഥിനി തന്‍
വന സീമയിലൂടെ നീ
ആരും കാണാതെ... ആരും കേള്‍ക്കാതെ..
എന്നിലേക്കെന്നും വരുന്നു.. എന്‍
മണ്‍കുടില്‍ തേടി വരുന്നു..
നീയിതു കാണാതെ പോകയോ
നീയിതു ചൂടാതെ പോകയോ...

ലാസ്യനിലാവിന്റെ ലാളനമേറ്റു
ഞാനൊന്നു മയങ്ങി
കാറ്റും കാണാതെ കാടും ഉണരാതെ
എന്റെ ചാരത്തു വന്നു .. എന്‍
പ്രേമനൈവേദ്യമണിഞ്ഞു...
നീയിതു കാണാതെ പോകയോ
നീയിതു ചൂടാതെ പോകയോ...

അച്ചാണി ( 1972 )...ജയചന്ദ്രന്‍; മാധുരി

“മല്ലികാബാണന്‍ തന്റെ വില്ലെടുത്ത്
ചിത്രം: അച്ചാണി (1972 )
രചന: പി ഭാസ്കരന്‍
സംഗീതം: ദേവരാജന്‍

പാടിയതു: ജയചന്ദ്രന്‍ , മാധുരി

മല്ലികാബാണന്‍ തന്റെ വില്ലെടുത്തു..
മന്ദാരമലര്‍ കൊണ്ടു ശരം തൊടുത്തു..
മാറിലോ.. എന്റെ മനസ്സിലോ..
മധുരമധുരമൊരു വേദന..
മദകരമാമൊരു വേദന....

അകലെ അകലെയായ് സൌന്ദര്യത്തിന്‍
അളകനന്ദയുടെ തീരത്ത്...
തങ്കക്കിനാവുകള്‍ താലമെടുക്കും
താരുണ്യ സങ്കല്‍പ്പ മദിരോത്സവം...
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം...
ആ.......അ അ അ ആ......ആ അ അ അ ആ‍...


ഹൃദയ സഖി ഇനി ജീവിതമൊരുക്കും
മധുവിധു രജനിതന്‍ മാറത്ത്
കല്‍പ്പനാ ലക്ഷങ്ങള്‍ പൂമാരിചൊരിയും
രാഗാനുഭൂതിതന്‍ വസന്തോത്സവം...
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം..
ആ.......അ അ അ ആ......ആ അ അ അ ആ‍...


Back

മൂടല്‍ മഞ്ഞു (1980) എസ്. ജാനകി

“മാനസ മണിവേണുവില്‍ ഗാനം പകര്‍ന്നു.....

ചിത്രം: മൂടല്‍മഞ്ഞ്[1980]
രചന: പി.ഭാസ്ക്കരന്‍
സംഗീതം: ഉഷ ഖന്ന

പാടിയതു: എസ്.ജാനകി

മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..
മായാത്ത സ്വപ്‌നങ്ങളാല്‍..മണിമാല ചാര്‍ത്തി മനം..
മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..
മായാത്ത സ്വപ്‌നങ്ങളാല്‍..മണിമാല ചാര്‍ത്തി മനം..
മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..

ആ..ആ..ഓ..
പ്രേമാര്‍ദ്ര ചിന്തകളാല്‍ പൂമാല തീര്‍ക്കും മുന്‍പേ..
പ്രേമാര്‍ദ്ര ചിന്തകളാല്‍ പൂമാല തീര്‍ക്കും മുന്‍പേ..
പൂജാ ഫലം തരുവാന്‍ പൂജാരി വന്നു മുന്നില്‍..
മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..
മായാത്ത സ്വപ്‌നങ്ങളാല്‍..മണിമാല ചാര്‍ത്തി മനം..
മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..

സിന്ധൂരം ചാര്‍ത്തിയില്ല മന്ദാരം ചൂടിയില്ലാ..
സിന്ധൂരം ചാര്‍ത്തിയില്ല മന്ദാരം ചൂടിയില്ലാ..
അലങ്കാരം തീരും മുന്‍പേ..മലര്‍ബാണന്‍ വന്നു മുന്‍പില്‍..
മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..
മായാത്ത സ്വപ്‌നങ്ങളാല്‍..മണിമാല ചാര്‍ത്തി മനം..
മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..

രണ്ടാം ഭാവം (2001) ..ജയചന്ദ്രന്‍ . സുജാത

“മറന്നിട്ടുമെന്തിനോ മനസില്‍തുളുമ്പുന്നു
ചിത്രം: രണ്ടാം ഭാവം [2001]
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: പി. ജയചന്ദ്രന്‍ , സുജാത

മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം(2)
കൊഴിഞ്ഞിട്ടും എന്തിനോ പൂക്കാന്‍ തുടങ്ങുന്നു പുലര്‍മഞ്ഞുകാലത്തെ
സ്നേഹതീരം ..പുലര്‍മഞ്ഞു കാലത്തിന്‍ സ്നേഹതീരം
മറന്നിട്ടും..............


അറിയാതേ ഞാന്‍ എന്റെ പ്രണയത്തെ വീണ്ടുമെന്‍ നെഞ്ചോടൊതുക്കി കിടന്നിരുന്നു
കാലൊച്ച ഇല്ലാതേ വന്നു നീ മെല്ലെ എന്‍ കവിളൊടൊതുങ്ങി കിതച്ചിരിന്നു
പാതിയും ചിമ്മാത്ത മിഴികളില്‍ നനവാര്‍ന്ന (2)
ചുണ്ടിനാല്‍ ചുംബിച്ചിരുന്നിരുന്നു ചുണ്ടിനാല്‍ ചുംബിച്ചിരുന്നു

മറന്നിട്ടും എന്തിനൊ.................


അറിയാതേ നീ എന്റേ മനസിലേ കാണാത്ത കവിതകള്‍ മൂളിപഠിച്ചിരുന്നു
മുറുകാന്‍ തുടങ്ങുമെന്‍ വിറയാര്‍ന്ന വീണയേ മറോടമര്‍ത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല ഞാന്‍ എന്റേ മുത്തിനേ(2)
എത്രയോ സ്നേഹിച്ചിരുന്നു എത്രയോ സ്നേഹിച്ചിരുന്നിരുന്നു

മറന്നിട്ടും എന്തിനൊ.........................

മനസ്വിനി..(1968)യേശുദാസ് / ജാനകി

“പാതിരാവായില്ല പൌര്‍ണമി കന്യക്കു
ചിത്രം: മനസ്വിനി [1968]
രചന: പി ഭാസ്കരന്‍
സംഗീതം: ബാബുരാജ്

പാടിയതു: യേശുദാസ് & ജാനകി

പാതിരാവായില്ല പൌര്‍ണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം
പാതിരാവായില്ല പൌര്‍ണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം


മൂവന്തി പൊയ്കയില്‍ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
മൂവന്തി പൊയ്കയില്‍ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം


താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
താമരപ്പൂവൊന്നു ചൂടി

താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
താമരപ്പൂവൊന്നു ചൂടി

വെണ്മുകില്‍ തൂവാല തുന്നിയിരിക്കുന്നു
കണ്ണില്‍ കവിതയുമായി
കണ്ണില്‍ കവിതയുമായി

പാതിരാവായില്ല പൌര്‍ണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം
പാതിരാവായില്ല പൌര്‍ണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം

മണിവീണക്കമ്പിയെ ചുംബിച്ചുണര്‍ത്തുന്ന
മലരണി കൈ വിരല്‍ പോലെ
മണിവീണക്കമ്പിയെ ചുംബിച്ചുണര്‍ത്തുന്ന
മലരണി കൈ വിരല്‍ പോലെ

ഹൃദയത്തിന്‍ തന്ത്രികള്‍ തട്ടിയുണര്‍ത്തുന്നു
അനുരാഗ സുന്ദര സ്വപ്നം
അനുരാഗ സുന്ദര സ്വപ്നം

പാതിരാവായില്ല പൌര്‍ണ്ണമികന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം
പാതിരാവായില്ല പൌര്‍ണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം

മൂവന്തിപൊയ്കയില്‍ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
മൂവന്തി പൊയ്കയില്‍ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം

കാറ്റത്തെ കിളിക്കൂടു... എസ്. ജാനകി

“ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പി
ചിത്രം: കാറ്റത്തെ കിളിക്കൂട്
രചന: കാവാലം
സംഗീതം: ജോണ്‍സണ്‍

പാടിയതു: എസ് ജാനകി

ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പി
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി

(ഗോപികേ...)

ആവണിത്തെന്നലിന്‍ ‍ആടുമൂഞ്ഞാലില്‍
അക്കരെ ഇക്കരെ എത്ര മോഹങ്ങള്‍
കൈനീട്ടി പൂവണിക്കൊമ്പിന്‍ തുഞ്ചമാട്ടി
വര്‍ണ്ണവും ഗന്ധവും അലിയും തേനരുവിയില്‍
ആനന്ദം ഉന്മാദം........

(ഗോപികേ...)

എന്‍ മനം പൂര്‍ണ്ണമാം പാനഭാജനമായ്
തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോള്‍
കാതില്‍ നീ ലോലമായ് മൂളും മന്ത്രം കേട്ടു
നിത്യമാം നീലിമ മനസ്സിന്‍‍ രതിയുടെ
മേഘങ്ങള്‍ സ്വപ്‌നങ്ങള്‍....

(ഗോപികേ...)

മൂടല്‍മഞ്ഞ്...എസ്. ജാനകി

“ഉണരു വേഗം നീ സുമറാണി...
ചിത്രം: മൂടല്‍മഞ്ഞ്
രചന: പി.ഭാസ്ക്കരന്‍
സംഗീതം: ഉഷ ഖന്ന
പാടിയതു: എസ്. ജാനകി

ആ...ആ....
ഉണരു വേഗം നീ സുമറാണി വന്നു നായകന്‍..
പ്രേമത്തിന്‍ മുരളി ഗായകന്‍..ആ..
ഉണരു വേഗം നീ സുമറാണി വന്നു നായകന്‍..
പ്രേമത്തിന്‍ മുരളി ഗായകന്‍..
മലരേ..തേന്‍ മലരേ..മലരേ..

വന്നു പൂവണി മാസം..ഓ...
വന്നു പൂവണി മാസം വന്നു സുരഭില മാസം..
തന്‍ തംബുരു മീട്ടി കുരുവി താളം കൊട്ടി അരുവി..
ആശകളും ചൂടി വരവായി ശലഭം വന്നുപോയ്..
ആനന്ദഗീതാ മോഹനന്‍..
മലരേ..തേന്‍ മലരേ..മലരേ..


മഞ്ഞലയില്‍ നീരാടി...ഓ..
മഞ്ഞലയില്‍ നീരാടി മാനം പൊന്‍ കതിര്‍ ചൂടി..
പൂം പട്ടു വിരിച്ചു പുലരി..പനിനീര്‍ വീശി പവനന്‍..
കണ്ണില്‍ സ്വപ്‌നവുമായ് കാണാനായ് വന്നു കാമുകന്‍..
കാടാകെ പാടും ഗായകന്‍..
മലരേ..തേന്‍ മലരേ..മലരേ..
ഉണരു വേഗം നീ സുമറാണി വന്നു നായകന്‍..
പ്രേമത്തിന്‍ മുരളി ഗായകന്‍..
മലരേ..തേന്‍ മലരേ..മലരേ..

Friday, August 7, 2009

മണി ചിത്രത്താഴ്...ചിത്ര

“വരുവാനില്ലാരുമീ ന്നൊരു നാളുമീ വഴി
ചിത്രം: മണിച്ചിത്രത്താഴ്
രചന: മധു മുട്ടം
സംഗീതം: എം ജി രാധാകൃഷ്ണന്‍

പാടിയതു: ചിത്ര കെ എസ്

വരുവാനില്ലാരുമിങ്ങൊരുനാ‍ളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ

പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ
അതിനായിമാത്രമായൊരുനേരം ഋതുമാറി
മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെൻ‌വഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകേ
മിഴിപാകി നിൽക്കാറുണ്ടല്ലോ
മിഴിപാകി നിൽക്കാറുണ്ടല്ലോ

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലോ
വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ
നിനയാത്തനേരത്തെൻ പടിവാതിലിൽ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാതെൻ മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ലോ
ഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ലോ
കൊതിയോടെയോടിച്ചെന്നകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്റെ
വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു (2)

സുഖമോ ദേവി... യേശുദാസ്

“ സുഖമോ ദേവി..

ചിത്രം: സുഖമോ ദേവി....
രചന: ഓ.എന്‍.വി.
സംഗീതം: രവീന്ദ്രന്‍

പാടിയതു:യേശുദാസ്



സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ സുഖമോ...(2)

നിന്‍കഴല്‍ തൊടും മണ്‍‌തരികളും
മംഗലനീലാകാശവും (2)
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ (2)
കുളിര്‍‌പകരും പനിനീര്‍ക്കാറ്റും (2)
(സുഖമോ ദേവി)

അഞ്ജനം തൊടും കുഞ്ഞുപൂക്കളും
അഞ്ചിതമാം പൂപീലിയും (2)
അഴകില്‍ കോതിയ മുടിയില്‍ തിരുകീ (2)
കളമൊഴികള്‍ കുശലം ചൊല്ലും (2)
(സുഖമോ ദേവി)

ലാപ് റ്റോപ് (2008) സോണിയ [അമല്‍]



“ ഏതോ ജലശംഖില്‍ല കടലായ് നീ നിറയുന്നു


ചിത്രം: ലാപ് റ്റോപ് (2008)
രചന: റാഫിക് അഹമ്മദ്
സംഗീതം: ശ്രീവത്സന്‍ ജെ. മേനോന്‍
പാടിയത്: സോണിയ


ഏതൊ ജലശംഖില്‍
മഴയായ് നീ പടരുന്നു
കടലായ് നീ നിറയുന്നു, നനവായ് നീ പടരുന്നു
പറയാനായ് കഴിയാതെ പകരാനായ് മുതിരാതെ
തിരതൂകും നെടുവീര്‍പ്പിന്‍ കടലാഴം ശ്രുതിയായി
വെറുതെ..വെറുതെ...

പാതിരാ കാറ്റില്‍ ഏകയായ് പൊയ് മറഞ്ഞുവോ സൌരഭം
ഏറെ നേര്‍ത്തൊരു തെന്നലില്‍ ഉള്‍ക്കനല്‍ പൂക്കള്‍ നീറിയോ
ഏകാന്തമാം മണലുകളില്‍ നീര്‍ച്ചാലു പോല്‍ ഒഴുകി
ആത്മാവിലെ ഗിരിനിരയില്‍ നിന്നുള്ളീലെ വെയിലുകള്‍
ആഴങ്ങളിലൂടെ നീളും വേരായ് പടരുമോ...

ശ്യാമരാവിന്റെ കൈകളാല്‍ പേലവങ്ങളീ ചില്ലകള്‍
ദ്ദൊര താരക ജ്യോതിയാല്‍ കണ്ണീര്‍കണം മറയ്ക്കുമോ
കാതോര്‍ക്കുവാന്‍ പ്രിയമൊഴി ശ്വാസങ്ങളാല്‍ പൊതിയൂ നീ
ആ രക്തമായ് സന്ധ്യകള്‍ സ്നേഹാതുരം മറയുകയോ
വാടാ മുരിവില്‍ ഹിമമായ് നീ വീഴുമോ...

നീ എത്ര ധന്യ.... യേശുദാസ്.

“അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ചിത്രം: നീയെത്ര ധന്യ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ്

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)

രാത്രി മഴ പെയ്തു തോര്‍ന്ന നെരം കുളിര്‍
കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴുംനീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരമാമൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ പിന്നില്‍ ചിലച്ച നേരം
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പൊയീ



മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞനാളില്‍
സ്നിഗ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ധ സങ്കല്പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ...

Thursday, August 6, 2009

രാത്രി മഴ.. (2009) വിനീത് ശ്രീനിവാസന്‍-- സുജാത

“ഭാസുരീ...ഭാസുരീ പോലെ നിന്‍ സ്വരം കേള്‍കെ....


ചിത്രം: രാത്രി മഴ [2009]
രചന: കൈതപ്രം
സംഗീതം: രമേഷ് നാരായണ്‍

പാടിയതു: വിനീത് ശ്രീനിവാസന്‍---സുജാത

ഭാസുരീ...ഭാസുരീ‍ീ
ഭാസുരീ പോലെ നിന്‍ സ്വരം കേള്‍ക്കെ
ഒരുപാടെനിക്കിഷ്ടമായി.
അതു ചേര്‍ന്നു കേള്‍ക്കുന്ന സാന്ദ്ര മൃദംഗമെന്‍
ജീവന്റെ ആദിതാളം.
ഓ... ഭാസുരീ...

ആഷാഡ പൌര്‍ണിമയിലീറന്‍ നിലാവില്‍
നിന്‍ മുഖം ഏറെയെന്തിഷ്ടമായി
നിന്‍ പ്രണയചന്ദ്രന്‍ വീണു മയങ്ങുന്ന
നീല തടാകമിന്നെന്റെ ഹൃദയം
ഓ... ഭാസുരീ...

മഴമേഘ കുളിരില്‍ മതിമറന്നാടുന്ന
ഹര്‍ഷ മയൂരമാണെന്റെ ജന്മം
ആശാ മയൂരമായ് നീ പീലി നീര്‍ത്തവേ
ഒരു പീലി ആകുവാനെന്തു മോഹം...
ഓ...ഭാസുരീ..

ചെമ്പട (2009) നജീം അര്‍ഷാദ്

“എന്റെ പ്രണയത്തിന്‍ താജ് മഹലില്‍
ചിത്രം: ചെമ്പട (2009)
രചന: റോബിന്‍ തിരുമല
സംഗീതം: മുസാഫിര്‍

പാടിയതു: നജീം അര്‍ഷാദ്


എന്റെ പ്രണയത്തിന്‍ താജ് മഹലില്‍
വന്നു ചേര്‍ന്നൊരു വനശലഭമേ
എന്റെ യമുനതന്‍ തീരങ്ങളില്‍ (2)
അറിയാതെ കേഴുന്ന വേഴാമ്പലേ…
(എന്റെ പ്രണയത്തിന്‍.. )

ദൂരെ കാര്‍മേഘക്കീഴില്‍ പീലിനീര്‍ത്തുന്ന കാറ്റില്‍
ഒരു മാരിവില്‍ പൂവായ് വിരിയും(ദൂരെ…)
നീ നിലാമഴയില്‍ ഈ ഷാജഹാന്‍ നനയും
നീ മൂളുന്നരാഗത്തില്‍ ഞാന്‍ ഒഴുകും
കഥയറിയാതെ പാടുന്ന ഗന്ധര്‍വ്വനാകും
എന്റെ പ്രണയത്തിന്‍……എന്റെ പ്രണയത്തിന്‍…
എന്റെ പ്രണയത്തിന്‍… …എന്റെ പ്രണയത്തിന്‍…

ആ ….നന്ദനംതം..ആ‍ാആ‍ാ...ആനന്ദനം…
ധിരനന…ധിരനന…ധിരനാ‍നാ‍ാ‍ാ..

വെണ്ണക്കല്ലിന്റെ കൂട്ടില്‍ ഹൃത്തില്‍ പ്രേമത്തിന്‍ മുന്നില്‍
ഒരു പട്ടിന്റെ പൂമെത്ത തീര്‍ക്കാന്‍…(വെണ്ണ..)
പ്രാണപ്രിയേ നിനക്കാകും മാതളപ്പൂങ്കിളിരായ്
നീ വിരല്‍തൊട്ടാല്‍ തേങ്ങുന്ന സാരംഗിയായ്
കഥയറിയാതെ പാടുന്ന പൂങ്കുയിലായ്…
(എന്റെ പ്രണയത്തിന്‍.. )

സി.ഐ.ഡി. നസീര്‍..(1971) പി. ജയചന്ദ്രന്‍

“നിന്‍ മണിയറയിലെ നിര്‍മല ശയ്യയിലെ

ചിത്രം: സി.ഐ.ഡി. നസീര്‍ (1971)
ര ചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം.കെ. അര്‍ജുനന്‍

പാടിയതു; പി. ജയചന്ദ്രന്‍

നിന്‍ മണിയറയിലെ നിര്‍മല ശയ്യയിലെ
നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍
ചന്ദന മണമൂറും നിന്‍ പ്രേമ കരവല്ലി
എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ..

പുണ്യവതി നിന്റ്ഗെ പൂങ്കാ വനത്തില്‍ ഒരു
പുഷ്പ ശലഭമായ് ഞാന്‍ പറന്നുവെങ്കില്‍
ശൃംഗാര മധുവൂറും നിന്‍
രാഗ പാനപാത്രം എന്നുമെന്‍
അധരത്തോടടുക്കുമല്ലൊ.... [നിന്‍ മണിയറയിലെ

ഇന്ദു വദനേ നിന്റെനീരാട്ടു കടവിലെ
ഇന്ദീവരങ്ങളായ് ഞാന്‍ വിടരുമെങ്കില്‍
ഇന്ദ്ര നീലാഭ തൂകും നിന്‍ മലര്‍ മിഴിയുമായ്
സുന്ദരീ അങ്ങനെ ഞാന്‍ ഇണങ്ങുമല്ലോ... [ നിന്‍ മണി അറയിലെ...

ധ്വനി.... (`1988) യേശുദാസ്

“മാനസനിളയില്‍ പൊന്നോളങ്ങള്‍ മഞ്ജീര ധ്വനി...
ചിത്രം: ധ്വനി [1988]
രചന: യൂസഫലി കേച്ചേരി
സംഗീതം: നൌഷാദ്

പാടിയതു: യേശുദാസ് കെ ജെ


മാനസനിളയില്‍ പൊന്നോളങ്ങള്‍
മഞ്ജീരധ്വനിയുണര്‍ത്തി(2)
ഭാവനയാകും പൂവനിനിനക്കായ്
വേദിക പണിതുയര്‍ത്തി(2)
(മാനസനിളയില്‍)

രാഗവതീ നിന്‍ രമ്യശരീരം
രാജിതഹാരം മന്മഥസാരം
വാര്‍കുനുചില്ലി വിണ്മലര്‍ വല്ലി
ദേവധുകുലം മഞ്ജുകപോലം
പാലും തേനും എന്തിനുവേറേ
ദേവീ നീ മൊഴിഞ്ഞാല്‍ (2)
(മാനസനിളയില്‍)

രൂപവതീ നിന്‍ മഞ്ജുളഹാസം
വാരൊളിവീശും മാധവമാസം
നീള്‍മിഴിനീട്ടും തൂലികയാല്‍ നീ
പ്രാണനിലെഴുതീ ഭാസുരകാവ്യം
നീയെന്‍ ചാരേ വന്നണയുമ്പോള്‍
ഏതോ നിര്‍വൃതി ഞാന്‍
(മാനസനിളയില്‍)

പദസ...സ...സനിപമ..പമ...
ഭാവനയാകും പൂവനി നിനക്കായ്...
വേദിക പണിതുയര്‍ത്തി..

അക്ഷര തെറ്റ്...(1989) യേശുദാസ്

“ഹൃദയം കൊണ്ടെഴുതുന്ന കവിത


ചിത്രം: അക്ഷര തെറ്റു [1989]
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ശ്യാം
പാടിയതു: യേശുദാസ്

ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ..
അര്‍ത്ഥമനര്‍ത്ഥമായ് തീരാതിരുന്നാല്‍
അക്ഷര തെറ്റ് വരുത്താതിരുന്നാല്‍
അതു മഹാ കാവ്യം...
ദാമ്പത്യം ഒരു മഹാ കാവ്യം...[ഹൃദയം കൊണ്ടെഴുതുന്ന....

പതറാതെ പാടിയ നാവുകള്‍‍ ഉണ്ടോ
ഇടറാതെ ആടിയ പാദങ്ങള്‍ ഉണ്ടോ
തെറ്റും രാഗം, പിഴക്കും താളം
തിരുത്തലില്‍ കൂടെ തുടരും പ്രവാഹം..
ഈ ജീവ ഗാന പ്രവാഹം... [ഹൃദയം..


തെളിയാതത ബന്ധത്തിന്‍ ചിത്രങ്ങള്‍ വീണ്ടും
സഹനവരങ്ങളാല്‍ എഴുതണം നമ്മള്‍
വര്‍ഷം കൊണ്ടും വസന്തം കൊണ്ടും
വേനലിന്‍ പാപം ക്ഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം...[ഹൃദയം കൊണ്ടെഴുതുന്ന കവിത...

മുത്തശ്ശി (1971).... പി. ജയചന്ദ്രന്‍





“ഹര്‍ഷബാഷ്പം തൂകി വര്‍ഷ പഞ്ചമി വന്നു


ചിത്രം : മുത്തശ്ശി [1971]
രചന: പി. ഭാസ്കരന്‍
സംഗീതം: ദക്ഷിണാ മൂര്‍ത്തി
പാടിയതു: ജയചന്ദ്രന്‍

ഹര്‍ഷബാഷ്പം തൂകി വര്‍ഷപഞ്ചമി വന്നു
ഇന്ദുമുഖീ ഇന്നു രാവില്‍ എന്തു ചെയ്‌വൂ നീ
എന്തു ചെയ്‌വൂ നീ
ഹര്‍ഷബാഷ്പം തൂകി...

ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു
ഏതു രാഗകല്പനയില്‍ നീ മുഴുകുന്നു
വിണ്ണിലെ സുധാകരനോ
വിരഹിയായ കാമുകനോ
ഇന്നുനിന്റെ ചിന്തകളെ ആരുണര്‍ത്തുന്നു
സഖീ ആരുണര്‍ത്തുന്നു
ഹര്‍ഷബാഷ്പം തൂകി...

ശ്രാവണനിശീഥിനിതന്‍ പൂവനം തളിര്‍ത്തു
പാതിരാവിന്‍ താഴ്‌വരയിലെ പവിഴമല്ലികള്‍ പൂത്തു
വിഫലമായ മധുവിധുവാല്‍
വിരഹശോകസ്മരണകളാല്‍
അകലെയെന്‍ കിനാക്കളുമായ് ഞാനിരിക്കുന്നു
സഖീ ഞാനിനിക്കുന്നു .... (ഹര്‍ഷബാഷ്പം തൂകി

സ്നേഹസീമ (1954)

“പോയ് വരു നീ..പൊയ് വരൂ നീ ജീവ നായക

ചിത്രം: സ്നേഹ സീമ [1954]
രചന: അഭയദേവ്
സംഗീതം: ദക്ഷിണാ മൂര്‍ത്തി
പാടിയത്: പി. ലീല


പോയ് വരൂ നീ
പൊയ് വരൂ നീ ജീവ നായകാ..
കാത്തിരിക്കും എന്‍ മിഴികള്‍
നിന്‍ വഴി തന്നില്‍...

നീയില്ല എങ്കില്‍ ജീവിതം
നീറുന്ന തീ ആണെങ്കിലും
നിന്‍ സുഖമാണെന്‍ സുഖമെ
എന്നുമെന്നുമേ....

നിന്‍ പാതയില്‍ ഈ കണ്ണുനീര്‍
പൊന്‍പൂക്കളായി വീഴുമേ
അന്‍പോലും എന്‍പ്രേമ നാളമേ
മങ്ങാതെയെന്നും വഴികാട്ടി നില്‍ക്കും.[ പോയ് വരൂ നീ...

സല്ലാപം... യേശുദാസ്--- ചിത്ര

“പൊന്നില്‍ കുളിച്ചു നിന്നൂ ചന്ദ്രികാ വസന്തം
ചിത്രം: സല്ലാപം
രചന: കൈതപ്രം
സംഗീതം: ജോൺസൻ

പാടിയതു: യേശുദാസ് & ചിത്ര

ആ..ആ..ആ.
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍
ശ്രുതി ചേര്‍ന്നു മൌനം
അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി (പൊന്നില്‍..)

പവിഴം പൊഴിയും മൊഴിയില്‍
മലര്‍ശരമേറ്റ മോഹമാണു ഞാന്‍
കാണാന്‍ കൊതി പൂണ്ടണയും
മൃദുല വികാര ബിന്ദുവാണു ഞാന്‍
ഏകാന്ത ജാലകം തുറക്കൂ ദേവീ നില്‍പ്പൂ
നില്‍പ്പൂ ഞാനീ നടയില്‍ നിന്നെത്തേടി (പൊന്നില്‍..)

ആദ്യം തമ്മില്‍ കണ്ടൂ
മണിമുകിലായ് പറന്നുയര്‍ന്നൂ ഞാന്‍
പിന്നെ കാണും നേരം
പുതുമഴ പോലെ പെയ്തലിഞ്ഞു ഞാന്‍
ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ് ഒഴുകൂ
ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം (പൊന്നില്‍..)

ഏണിപ്പടികള്‍.....മാധുരി

“പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ രസത്തെ
ചിത്രം: ഏണിപ്പടികൾ
രചന: ഇരയിമ്മൻ തമ്പി
സംഗീതം: ദേവരാജൻ

പാ‍ാടിയതു: മാധുരി

പ്രാണനാഥനെനിക്കു നൽകിയ
പരമാനന്ദരസത്തെ
പറവതിനെളുതാമോ (പ്രാണ..)

അങ്കത്തിലിരുത്തിയെൻ കൊങ്കത്തടങ്ങൾ
കര പങ്കജം കൊണ്ടവൻ തലോടി (2)
പുഞ്ചിരി പൂണ്ട് തങ്കക്കുടമെന്ന് കൊണ്ടാടി
ഗാഡം പുണർന്നും അങ്കുരിത പുളകം
കവർന്നെഴുമെൻ കപോലമതിങ്കലവൻ പൊടു
തിങ്കൾ മുഖത്തെയണച്ചധരത്തെ
നുകർന്നും പല ലീല തുടർന്നും (പ്രാണ..)

കാന്തനോരോരോ രതികാന്ത തന്ത്രത്തിലെന്റെ
പൂന്തുകിലഴിച്ചൊരു നേരം ,(2)

തുടങ്ങീ ഞാനും മാന്താർശരക്കടലിൽ പാരം
നീന്തി മദനഭ്രാന്തിനാലതി
താന്തയായി നിതാന്തമങ്ങിനെ
കാന്തകൃതംസുരതാന്തമഹോത്സവ
ഘോഷം പുനരെത്ര വിശേഷം (പ്രാണ...)

മിടുമിടുക്കി. (1968)..യേശുദാസ് / ജാനകി

“അകലെ....... അകലെ..... നീലാകാശം

ചിത്രം: മിടുമിടുക്കി. (1968)
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ബാബുരാജ്
പാടിയതു: യേശുദാസ് / ജാനകി

അകലെ....... അകലെ..... നീലാകാശം
അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീര്‍ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീര്‍ഥം......
അകലേ...നീലാകാശം....

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ
നമ്മളൊന്നയലിയുകയല്ലേ?
(അകലെ അകലെ...)

നിത്യസുന്ദര നിര്‍വൃതിയായ് നീ
നില്‍ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍....
(അകലെ അകലെ...)

മണവാട്ടി (1964) യേശുദാസ് / പി. ലീല

“അഷ്ടമുടി കായലിലെ അന്നനട തോണിയിലേ
ചിത്രം: മണവാട്ടി(1964)
രചന: വയലാർ
സംഗീതം: ദേവരാജൻ

പാ‍ടിയതു: യേശുദാസ്,പി ലീല


അഷ്ടമുടി കായലിലെ അന്ന നട തോണിയിലെ
ചിന്ന കിളി ചിങ്കാര കിളി ചൊല്ലുമോ
എന്നെ നിനക്കിഷ്ടമാണോ ഇഷ്ടമാണോ
(അഷ്ടമുടി)


ഓളങ്ങള്‍ ഓടി വരും നേരം വാരി പുണരുന്നു തീരം
വാരി വാരി പുണരുന്നു തീരം
മോഹങ്ങള്‍ തേടി വരും നേരം ദാഹിച്ചു നില്‍ക്കുന്നു മാനസം
എന്‍ മനസ്സിലും നിന്‍ മനസ്സിലും
ഇന്നാണല്ലൊ പൂക്കാലം പൊന്നു പൂക്കാലം
(അഷ്ടമുടി)


ഗാനങ്ങള്‍ മൂളി വരും കാറ്റേ മാറോടണയ്ക്കുന്നു മാനം
നിന്നെ മാറോടണയ്ക്കുന്നു മാനം
ദൂരെ തുഴഞ്ഞു വരും നേരം കോരിത്തരിയ്ക്കുന്നു ജീവിതം
എന്‍ കിനാവിലും നിന്‍ കിനാവിലും ഇന്നാണല്ലൊ
സംഗീതം പ്രേമ സംഗീതം
(അഷ്ടമുടി)


ആ...ആ...ആ.....ആ..

കഥ, സംവിധാനം:കുഞ്ചാക്കൊ..{2009} വിനീത് / സ്വേത





“നീലക്കൂവള മിഴി നീ പറയൂ

ചിത്രം: കഥ, സംവിധാനം: കുഞ്ചാക്കൊ. [2009]
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: എം. ജയചന്ദ്രന്‍
പാടിയതു: വിനീത് ശ്രീനിവാസന്‍ / സ്വേത.


നീലക്കൂവള മിഴി നീ പറയൂ
എന്നെ നിനക്കിഷ്ടമാണോ
തങ്ക താമര വിരിയും പോലെ
നിന്നെ എനിക്കിഷ്ടമാണേ
തിരിയായ് തെളിഞ്ഞു നില്‍ക്കുന്നതാര്‍
മാനത്തെ മാലാഖയോ ഓ..ഓ..

നിലാവൊരുക്കിയ വെണ്ണയതില്‍
നിനക്കു ഞാനൊരു സ്വപ്നമല്ലേ
സ്വയം മറന്നു നീ പാടുമ്പോള്‍
തുടിച്ചു നില്പൂ ഞാന്‍ പൊന്നെ
മധു പാത്രമേ മൃദുരാഗമേ
ഇനി നമ്മളൊന്നല്ലേ...

തൊടാന്‍ മറന്നൊരു പൂവിതളേ
നിന്നെ തൊടാതിരുന്നാല്‍ എന്ത് സുഖം?
പറഞ്ഞു തീര്‍ക്കാന്‍ അരിയില്ല
നീ പകര്‍ന്നു നല്‍കും പ്രണയരസം
മനോഹരം മനോന്മാദം
ഇതു ജന്മ സാഫല്യം.....[നീല കൂവള]

‍

Wednesday, August 5, 2009

അന്വെഷിച്ചു; കണ്ടെത്തിയില്ല...യേശുദാസ്

“ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...

ചിത്രം: അന്വെഷിച്ചു കണ്ടെത്തിയില്ല.
രചന: പി. ഭാസ്കരന്‍
സംഗീതം: ബാബുരാജ്
പാടിയതു: യേശുദാസ്.


ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നു
ഓമനേ നീയെന്റെ അരികില്‍ വന്നു

ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു(2)

പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ (2)
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ

ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ(2)
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടിവിളിക്കാതെ നീ വന്നു

ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു


ഇവിടെ


വിഡിയോ

ചിന്താ വിഷ്ടയായ ശ്യാമള.....യേശുദാസ്

“ആരോടും മിണ്ടാതെ മിഴികളില്‍ നോ‍ക്കാതെ

ചിത്രം: ചിന്താവിഷ്ടയായ ശ്യാമള
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ജോണ്‍സണ്‍

പാടിയത്h യേശുദാസ്

ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂകസന്ധ്യേ
ഈറന്‍‌നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു പിന്‍‌വിളി കേട്ടില്ലേ
മറുമൊഴി മിണ്ടീല്ലേ

കാതര മുകിലിന്റെ കണ്‍പീലിത്തുമ്പിന്മേല്‍ ഇടറി നില്‍പ്പൂ കണ്ണീര്‍ത്താരം --(2)
വിരലൊന്നു തൊട്ടാല്‍ വീണുടയും കുഞ്ഞുകിനാവിന്‍ പൂത്താലം
മനസ്സിന്‍ മുറിവില്‍ മുത്താം ഞാന്‍
നെറുകില്‍ മെല്ലെ തഴുകാം ഞാന്‍
(ആരോടും മിണ്ടാതെ)

പ്രാവുകള്‍ കുറുകുന്ന കൂടിന്റെ അഴിവാതില്‍ ചാരിയില്ലേ കാണാകാറ്റേ --(2)
പരിഭവമെല്ലാം മാറിയില്ലേ ചാഞ്ഞുറങ്ങാന്‍ നീ പോയില്ലേ
അലിവിന്‍ ദീപം പൊലിയുന്നു
എല്ലാം ഇരുളില്‍ അലിയുന്നു
(ആരോടും മിണ്ടാതെ)