“ നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍..
ചിത്രം; നീല കടമ്പ് (1985)
രചന: കെ.ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: ചിത്ര
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍..
നിന്നെ പ്രതീക്ഷിച്ചു നിന്നു
ഒരു കൃഷ്ണ തുളസിക്കതിരുമായ് നിന്നെ ഞാന്‍
ഇന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ..
നീയിതു ചൂടാതെ പോകയോ...
ആഷാഢമാസ നിശീഥിനി തന്‍
വന സീമയിലൂടെ നീ
ആരും കാണാതെ... ആരും കേള്‍ക്കാതെ..
എന്നിലേക്കെന്നും വരുന്നു.. എന്‍
മണ്‍കുടില്‍ തേടി വരുന്നു..
നീയിതു കാണാതെ പോകയോ
നീയിതു ചൂടാതെ പോകയോ...
ലാസ്യനിലാവിന്റെ ലാളനമേറ്റു
ഞാനൊന്നു മയങ്ങി
കാറ്റും കാണാതെ കാടും ഉണരാതെ
എന്റെ ചാരത്തു വന്നു .. എന്‍
പ്രേമനൈവേദ്യമണിഞ്ഞു...
നീയിതു കാണാതെ പോകയോ
നീയിതു ചൂടാതെ പോകയോ...
Showing posts with label നീല കടമ്പു 1985 ചിത്ര. Show all posts
Showing posts with label നീല കടമ്പു 1985 ചിത്ര. Show all posts
Saturday, August 8, 2009
Subscribe to:
Posts (Atom)