Powered By Blogger
Showing posts with label ധ്വനി ..1988....യേശുദാസ്. Show all posts
Showing posts with label ധ്വനി ..1988....യേശുദാസ്. Show all posts

Thursday, August 6, 2009

ധ്വനി.... (`1988) യേശുദാസ്

മാനസനിളയില്‍ പൊന്നോളങ്ങള്‍ മഞ്ജീര ധ്വനി...
ചിത്രം: ധ്വനി [1988]
രചന: യൂസഫലി കേച്ചേരി
സംഗീതം: നൌഷാദ്

പാടിയതു: യേശുദാസ് കെ ജെ


മാനസനിളയില്‍ പൊന്നോളങ്ങള്‍
മഞ്ജീരധ്വനിയുണര്‍ത്തി(2)
ഭാവനയാകും പൂവനിനിനക്കായ്
വേദിക പണിതുയര്‍ത്തി(2)
(മാനസനിളയില്‍)

രാഗവതീ നിന്‍ രമ്യശരീരം
രാജിതഹാരം മന്മഥസാരം
വാര്‍കുനുചില്ലി വിണ്മലര്‍ വല്ലി
ദേവധുകുലം മഞ്ജുകപോലം
പാലും തേനും എന്തിനുവേറേ
ദേവീ നീ മൊഴിഞ്ഞാല്‍ (2)
(മാനസനിളയില്‍)

രൂപവതീ നിന്‍ മഞ്ജുളഹാസം
വാരൊളിവീശും മാധവമാസം
നീള്‍മിഴിനീട്ടും തൂലികയാല്‍ നീ
പ്രാണനിലെഴുതീ ഭാസുരകാവ്യം
നീയെന്‍ ചാരേ വന്നണയുമ്പോള്‍
ഏതോ നിര്‍വൃതി ഞാന്‍
(മാനസനിളയില്‍)

പദസ...സ...സനിപമ..പമ...
ഭാവനയാകും പൂവനി നിനക്കായ്...
വേദിക പണിതുയര്‍ത്തി..